ad
Deshabhimani

ജീവിക്കാൻ പഠിപ്പിച്ച ജീവിതം

VAISAKAN.
avatar
ജിഷ അഭിനയ 
[email protected] ​​

Published on Jun 21, 2026, 07:52 AM | 5 min read

എം കെ ഗോപിനാഥൻ നായർ. ജന്മനക്ഷത്രം വിശാഖം. കലണ്ടറിലാകട്ടെ വൈശാഖം. അങ്ങനെ വൈശാഖൻ എന്ന്‌ സ്വയം പേര്‌ കുറിച്ചയാൾ. മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈശാഖന്‌ ജൂൺ 27ന്‌ 87 വയസ്സാകുന്നു. മലയാള ചെറുകഥയിലും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തും നിറഞ്ഞ സാന്നിധ്യമായ എഴുത്തുകാരൻ. ലളിതമായ രചനാശൈലിയാണ്‌ എന്നും അദ്ദേഹത്തെ വേറിട്ട്‌ നിർത്തുന്നത്‌. മനുഷ്യഹൃദയങ്ങളിൽ അത്രമേൽ വേരുകളാഴ്‌ത്തി കഥ പറയുന്നൊരാൾ. വൈശാഖൻ കഥപറയുന്നു.


ട്രെയിൻ ജീവിതത്തെ സ്വാധീനിച്ചു


​​​മലയാള സാഹിത്യത്തിൽ റെയിൽവേ പശ്ചാത്തലമായി ആദ്യമായി ഞാനാണ് കഥ എഴുതിയത് എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. 1969ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘നിഴൽ യുദ്ധം ’ എന്ന കഥ. ആന്ധ്ര, തമിഴ്നാട്, കർണാടകം, കേരളം എന്നിങ്ങനെ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വലിയ സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും കൂടുതൽ ജോലി ചെറിയ സ്റ്റേഷനുകളിലായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും സാമ്പത്തികമായി താഴെക്കിടയിലുള്ള മനുഷ്യരുടെ ജീവിതം നേരിട്ട് കണ്ടറിയാൻ സഹായിച്ചു. ചിലപ്പോൾ ജോലികഴിഞ്ഞ് കുടുംബം താമസിക്കുന്ന നഗരപ്രദേശത്തേക്ക് പോകാൻ വണ്ടി ഉണ്ടാകില്ല. സിമന്റ്‌ ബെഞ്ചിൽ കിടന്നാണ് ഉറക്കം. പുലർച്ചെയുള്ള വണ്ടികളിൽ പോകാനുള്ള ഗ്രാമീണർ ആയിരിക്കും മറ്റു ബെഞ്ചിൽ കിടക്കുന്നത്. അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കാറുണ്ട്. സങ്കടങ്ങളും സന്തോഷങ്ങളും ഉറക്കെ സംസാരിക്കുന്നതാണ് അവരുടെ രീതി. ആ സംഭാഷണങ്ങൾ എന്റെ കഥയുടെ പ്രമേയങ്ങൾ ആയിട്ടുണ്ട്. ഗ്രാമീണ സ്റ്റേഷനിലെ ഏക നാഗരികൻ സ്റ്റേഷൻ മാസ്റ്റർ ആണ്. ഗ്രാമത്തിലുള്ളവർ അവരുടെ സംശയങ്ങൾ ദൂരീകരിക്കാൻ സ്റ്റേഷൻ മാസ്റ്ററുടെ അടുത്ത് എത്തും. പട്ടാളത്തിലുള്ള ഭർത്താക്കന്മാർക്ക് ഭാര്യ അയക്കുന്ന കത്തിന്റെ വിലാസം എഴുതിക്കൊടുക്കുക, രോഗാവസ്ഥ ഉള്ളവർക്ക് ചികിത്സിക്കാൻ എങ്ങോട്ട് പോകണം എന്ന്‌ പറഞ്ഞുകൊടുക്കുക , ചിലപ്പോൾ കുടുംബകലഹം പരിഹരിക്കാൻ ഇടപെടുക ഇതൊക്കെ സ്റ്റേഷൻ മാസ്റ്ററുടെ അന‍ൗപചാരിക ജോലി ആയിരുന്നു. ഇതൊക്കെക്കൂടി വലിയ സൗകര്യമില്ലാത്ത അവസ്ഥയിലും ജീവിക്കാൻ എന്നെ പഠിപ്പിച്ചു . പ്രധാനമായും ഏകാന്തത ഇല്ലാതായി എന്നതാണ്. റെയിൽവേ ജോലി സ്റ്റേഷൻ മാസ്റ്റർക്ക് ഒരുപാട് പിരിമുറുക്കം ഉണ്ടാക്കുന്നതാണ്. അപ്പോഴും അതെല്ലാം എന്റെ ജീവിതത്തെ അനുഭവസമ്പന്നമാക്കി.


നോവലിലേക്ക് കടക്കാതിരുന്നത്

ത്തീർക്കാവുന്ന കഥകൾ തന്നെയായിരുന്നു എന്റെ ഉപാധി. പിന്നീട് റെയിൽവേയിൽ ആയിരുന്നപ്പോഴും
​എഴുതിത്തുടങ്ങിയ കാലത്ത് കൂടുതലും ചെറുകഥകളാണ് വായിച്ചിട്ടുള്ളത്. നോവൽ എഴുതാനുള്ള ധ്യാനാത്മകത തരുന്ന ഇടമല്ലായിരുന്നു വീട്. പലപ്പോഴും കുടുംബകലഹംകൊണ്ട് അസ്വസ്ഥമായിരുന്നു. അതുകൊണ്ട് കുറഞ്ഞ സമയത്തിൽ എഴുതിത്തീർക്കാവുന്ന കഥകൾ തന്നെയായിരുന്നു എന്റെ ഉപാധി. പിന്നീട് റെയിൽവേയിൽ ആയിരുന്നപ്പോഴും ജോലിസമയത്തുപോലും വണ്ടികൾ ഇല്ലാത്ത സമയത്ത് ഞാൻ തുണ്ട് കടലാസിൽ കഥയുടെ ഭാഗങ്ങൾ എഴുതി. രാത്രി ജോലി കഴിഞ്ഞ്‌ വിശ്രമം കിട്ടുന്ന സമയം തുണ്ട് കടലാസിലെ കഥാഭാഗങ്ങൾ എഡിറ്റ് ചെയ്ത് പകർത്തിയെഴുതി. അപ്പോഴും ചെറുകഥ തന്നെയാണ് ആശ്രയം. ഇന്ന് മലയാളത്തിൽ നോവലുകളുടെ മഹോത്സവമാണ് നടക്കുന്നത്. ചിന്താശീലരായ വായനക്കാർക്ക് എല്ലാം പറയുന്ന നോവലുകൾ ധ്വനികളിൽനിന്ന് ജീവിത സത്യങ്ങൾ മനസ്സിലാക്കി മെച്ചപ്പെട്ട വായനാനുഭവം ഉണ്ടാക്കാൻ കഴിയും. നമ്മുടെ ആനുകാലിക ജീവിതത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്നത് ചെറുകഥകളാണ്, എന്നു പറഞ്ഞാൽ ചെറുകഥകൾ അത്ര ‘ചെറിയ കഥകൾ’ അല്ല.

അക്കാലത്തെ യൗവനങ്ങളുടെ പ്രശ്നം

ആധുനികതയുടെ ജീവിത നിഷേധ കാലത്ത് വായനക്കാരെ കഥയിലേക്ക് അടുപ്പിച്ചു നിർത്തിയവരാണ് ഞങ്ങളുടെ കാലത്തുണ്ടായിരുന്നത്‌. വ്യവസ്ഥയോടുള്ള ഒരു പ്രതിഷേധ മനോഭാവം എല്ലാവർക്കും ഉണ്ടായിരുന്നു. ആന്റണി സ്‌റ്റോർ എന്ന പാശ്ചാത്യ എഴുത്തുകാരന്റെ ‘ഡൈനാമിക്സ് ഓഫ് ക്രിയേഷൻ’ എന്ന പുസ്തകത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. എഴുത്ത് ഉത്ഭവിക്കുന്നത് ഡിവൈൻ ഡിസ്‌കണ്ടെന്റിൽനിന്നാണ് എന്നാണ്. മനുഷ്യജീവിതാവസ്ഥയോട് സംശുദ്ധമായ ഒരു അതൃപ്തിയാണ് എഴുത്തിന്റെ പ്രചോദനം.


‘സൈലൻസർ’ സിനിമയായപ്പോൾ

​​​എന്റെ ‘സൈലൻസർ’ എന്ന കഥ സിനിമയായിട്ടുണ്ട്. മീഡിയം മാറുമ്പോൾ കൃതിക്കുണ്ടാകുന്ന പരിണാമം വ്യത്യസ്‌തമാണ്‌. നല്ല തിരക്കഥാകൃത്തും നല്ല സംവിധായകനും ഒക്കെ ഉണ്ടെങ്കിലും കഥയോട് നൂറ്‌ ശതമാനം നീതി പുലർത്താൻ സാധിച്ചെന്നു വരില്ല . പക്ഷേ അതിന്റെ പ്രധാന പ്രമേയം ദൃശ്യത്തിലൂടെ ആവിഷ്കരിക്കാനാകും. മലയാള സിനിമയിൽ ധാരാളം സാഹിത്യ കൃതികൾ ദൃഎം കെ ഗോപിനാഥൻ നായർ. ജന്മനക്ഷത്രം വിശാഖം. കലണ്ടറിലാകട്ടെ വൈശാഖം. അങ്ങനെ വൈശാഖൻ എന്ന്‌ സ്വയം പേര്‌ കുറിച്ചയാൾ. മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈശാഖന്‌ ജൂൺ 27ന്‌ 87 വയസ്സാകുന്നു. മലയാള ചെറുകഥയിലും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തും നിറഞ്ഞ സാന്നിധ്യമായ എഴുത്തുകാരൻ. ശ്യാവിഷ്കാരത്തിൽ എത്തിയിട്ടുണ്ട്. എം ടിയുടെ ഓളവും തീരവും, പള്ളിവാളും കാൽച്ചിലമ്പും എന്നീ സാഹിത്യകൃതികൾ വിപുലീകരിച്ചാണ് അദ്ദേഹം തിരക്കഥ എഴുതിയത്. അതുകൊണ്ടുതന്നെ അത് വിജയകരവുമായി. ആവശ്യമുള്ളപ്പോൾ വിപുലീകരിക്കുകയും ആവശ്യമില്ലാത്തവ ഒഴിവാക്കുകയും ചെയ്യാൻ തിരക്കഥാകൃത്തിനും സംവിധായകനും അതിനുള്ള വൈദഗ്ധ്യം വേണം.


എഴുത്തിലും ജീവിതത്തിലും രണ്ട് കാലങ്ങൾ​

പങ്കാളി പത്മയുടെ നിര്യാണത്തെക്കുറിച്ച് ഞാൻ കരുതുന്നത് അവൾ മനസ്സിലേക്ക് താമസം മാറ്റി എന്നാണ്. എന്റെ കഥകളുടെ ആദ്യത്തെ വായനക്കാരിയും വിമർശകയും അവളായിരുന്നു. അതുകൊണ്ട് അവൾ മനസ്സിലേക്ക് മാറി താമസിച്ചശേഷവും ഞാൻ കൂടുതൽ കൂടുതൽ കഥകൾ എഴുതി. എന്റെ കുടുംബത്തിലെ കലഹം നിറഞ്ഞ അന്തരീക്ഷവും അക്കാലത്തെ സാഹിത്യാന്തരീക്ഷവും എന്നെ ഒരു അസ്‌തിത്വവാദി ആക്കേണ്ടതായിരുന്നു. പക്ഷേ രോഗങ്ങൾക്കും സാന്പത്തിക ബുദ്ധിമുട്ടുകൾക്കും ഇടയിലും സമചിത്തതയോടെ ഒപ്പംനിന്ന്‌ പത്മ എന്നെ ജീവിതാഭിമുഖ്യം ഉള്ള ഒരാളാക്കി. അങ്ങനെ ഞാൻ അസ്‌തിത്വവാദി അല്ലാതായി.

പുതിയ എഴുത്തുകാരെ വായിക്കാറുണ്ട്


പുതിയ കാലത്തെ എഴുത്തുകാരെ വായിക്കാറുണ്ട്‌. എല്ലാക്കാലത്തെയുംപോലെ വളരെ നല്ല കഥകൾ എഴുതുന്നവരുണ്ട് . വയലൻസും പെർവേർഷനും ആവശ്യമില്ലാത്ത ഇടങ്ങളിൽ സെക്സും കലർത്തി എഴുതുന്നവരും ഉണ്ട് . അതൊരുപക്ഷേ വായനക്കാരെ കൂടുതൽ ആകർഷിക്കാമെന്ന വിചാരത്തിലാകാം. പക്ഷേ യഥാർഥത്തിൽ വികർഷണം ആയിരിക്കും സംഭവിക്കുക. ആകെത്തുകയിൽ മലയാള കഥാ എഴുത്തുകാരിൽ വലിയ പ്രതീക്ഷ എനിക്കുണ്ട്.


സംവാദ സദസ്സിലെ അനുഭവങ്ങൾ


തുഞ്ചൻ ഉത്സവകാലത്ത് സാഹിത്യ സദസ്സിന്റെ മോഡറേറ്ററായിരുന്നു. എഴുത്തുകാരും സാധാരണ ആളുകളുമായുള്ള സംവാദമാണ് അവിടെ നടന്നത്. എം ടി സാഹിത്യ അക്കാദമി പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ഞാൻ ഭരണസമിതി അംഗമായിരുന്നു. എം ടിയുടെ ആശയം ആയിരുന്നു സംവാദ സദസ്സ്. അക്കാദമിയുടെ പൂന്തോട്ടത്തിൽ മറ്റു ഭാഷകളിലെ എഴുത്തുകാരും മലയാളത്തിലെ എഴുത്തുകാരും വിദ്യാർഥികളും ഓട്ടോറിക്ഷാ ഡ്രൈവർമാരുമെല്ലാമാണ്‌ സദസ്സ്. മഹാശ്വേതാ ദേവി, ഇന്ദിരാ ഗോസ്വാമി, ശിവശങ്കരി, കോവിലൻ, ശിവ റെഡ്ഡി എന്നിങ്ങനെയുള്ള എഴുത്തുകാരായിരുന്നു ഉണ്ടായിരുന്നത്. എം ടി ഒരു ചെറിയ പ്രസംഗം നടത്തി. അതുകഴിഞ്ഞ് അപ്രതീക്ഷിതമായി ഞാൻ ഇനി മൈക്ക് വൈശാഖന്റെ അടുത്ത് കൊടുക്കാം എന്ന്‌ പറഞ്ഞു. ഓർക്കാപ്പുറത്ത് വെള്ളത്തിലേക്ക് തള്ളിയിട്ടപോലൊരു അനുഭവം. പിന്നെ കൈകാലിട്ട് അടിച്ച് നീന്തുകതന്നെയെന്ന്‌ ഞാനും തീരുമാനിച്ചു. എനിക്ക് തമിഴ്, മലയാളം, തെലുങ്ക് ഭാഷകൾ അറിയാവുന്നതുകൊണ്ടാണോ എന്നറിയില്ല ഞാൻ സദസ്സിൽനിന്നും വരുന്ന ചോദ്യങ്ങൾ എഴുത്തുകാരുടെ ഭാഷയിൽ പരിഭാഷപ്പെടുത്തി. ചിലപ്പോൾ ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി. എഴുത്തുകാരുടെ മറുപടി മലയാളത്തിലേക്കും വിവർത്തനം ചെയ്ത്‌ പറഞ്ഞു. അങ്ങനെ തുടങ്ങിയ സംവാദ സദസ്സ് പിന്നീട് തുഞ്ചൻപറമ്പിലും തുടരുകയായിരുന്നു.


പുരോഗമന കലാസാഹിത്യ പ്രസ്ഥാനം

​മൂന്നു തവണ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ്‌ ആയി. 2എം കെ ഗോപിനാഥൻ നായർ. ജന്മനക്ഷത്രം വിശാഖം. കലണ്ടറിലാകട്ടെ വൈശാഖം. അങ്ങനെ വൈശാഖൻ എന്ന്‌ സ്വയം പേര്‌ കുറിച്ചയാൾ. മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈശാഖന്‌ ജൂൺ 27ന്‌ 87 വയസ്സാകുന്നു. മലയാള ചെറുകഥയിലും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തും നിറഞ്ഞ സാന്നിധ്യമായ എഴുത്തുകാരൻ. 0 വർഷം കേരളത്തിന് പുറത്തായിരുന്നു. ഇവിടെ വന്നപ്പോൾ പാലക്കാട് ജില്ലാ പ്രസിഡന്റായി. കേരളം മുഴുവൻ സഞ്ചരിച്ച് സഖാക്കളുമായി സംസാരിച്ചു. സാമൂഹ്യവും സാംസ്കാരികവുമായ അവബോധം ഉ ണ്ടാക്കി . മതേതര കാഴ്ചപ്പാട്, ശാസ്ത്രബോധം എന്നിവയെക്കുറിച്ച് ഏറെ സംസാരിക്കാറുണ്ട്. പ്രൊഫ. വി എൻ മുരളി സെക്രട്ടറിയായിരുന്ന കാലത്ത് മതേതര മുദ്രാവാക്യം സ്വീകരിച്ച് കാസർകോട് മുതൽ തിരുവനന്തപുരംവരെ സ്നേഹസന്ദേശ യാത്ര നടത്തി. ഗ്രാമീണ വായനശാല കേന്ദ്രീകരിച്ച് നിരവധി യോഗങ്ങൾ സംഘടിപ്പിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റായിരിക്കെ പുരോഗമന കലാസാഹിത്യസംഘത്തിന്റെ സഹകരണത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അക്കാദമി ചരിത്രത്തിൽ ആദ്യമായി മഞ്ചേശ്വരത്ത് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി ക്യാമ്പ് നടത്തി. കുടുംബശ്രീ അംഗങ്ങൾക്കുവേണ്ടി കോഴിക്കോടും മെഡിക്കൽ വിദ്യാർഥികൾക്കായി കമല സുരയ്യ സ്മൃതിമന്ദിരത്തിലും ക്യാമ്പ് നടത്തി. യുവ എഴുത്തുകാരികൾക്കായി സാഹിത്യ ശിൽപ്പശാല സംഘടിപ്പിച്ചു. 200 ഓളം എഴുത്തുകാരികൾ പങ്കെടുത്തു. ഇപ്പോൾ സമൂഹത്തിൽ വലതുപക്ഷ മൂല്യങ്ങൾ നിഗൂഢമായി പ്രവർത്തിക്കുന്നു. ഇനിയുള്ള പ്രവർത്തനങ്ങൾ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കാനായി കേന്ദ്രീകരിക്കും. കൂടുതൽ യുവജനങ്ങളെ പങ്കെടുപ്പിക്കാനുള്ള ശ്രമവും നടത്തും.


സൈബർഎഴുത്തുകളിലെ രാഷ്‌ട്രീയം

സൈബർ ഇടങ്ങളിൽ ഇടതുപക്ഷ ആശയങ്ങൾ എഴുതുന്നവർ ധാരാളമുണ്ട്. പക്ഷേ ഒരുപാട് സാമൂഹ്യവിരുദ്ധ കാര്യങ്ങളും സൈബറിടത്ത് വരുന്നു. പുരോഗമന കലാസാഹിത്യസംഘത്തിന് ഒരു നവമാധ്യമ ശാഖയുണ്ട്. ടി ആർ അജയനാണത് നയിക്കുന്നത്. സൈബറിടത്ത് കൂടുതലായും ഇടപെടത്തക്ക വിധം സംവിധാനം ഉണ്ടാക്കുന്നുണ്ട്. പാറ്റ യുവാക്കളുടെ സമരം ഇതിന് ഉദാഹരണമാണ്. കേന്ദ്രഭരണംപോലും അവരെ ഭയക്കുന്നു. അതുകൊണ്ടാണല്ലോ അവരുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചത്.


അക്കാദമികളുടെ സ്വഭാവം

സാഹിത്യഅക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ അധ്യക്ഷനായിരുന്നു. സർക്കാർ തരുന്ന ഗ്രാന്റാണ്‌ പ്രധാന വരുമാനം. ഇടതുപക്ഷ സർക്കാർ സാംസ്‌കാരിക കാര്യങ്ങൾക്ക് പരമാവധി ഫണ്ട്‌ അനുവദിക്കാറുണ്ട്. അതുകൊണ്ടാണ്‌ വ്യത്യസ്തങ്ങളായ പരിപാടികൾ വിജയകരമായി നടത്താൻ കഴിഞ്ഞത്‌. നിപാ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിങ്ങനെ പലതുകൊണ്ടും സർക്കാരിന് സാമ്പത്തിക ഞെരുക്കം ഉണ്ടായപ്പോഴും പതിവുള്ള ഫണ്ട്‌ തന്നിരുന്നു. കൂടുതൽ തരാൻ അക്കാദമി ആവശ്യപ്പെട്ടപ്പോൾ അത്രയും തരാൻ കഴിഞ്ഞില്ല എന്നേയുള്ളു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home