ad
Deshabhimani

ഇന്നും മഴയുണ്ടേ... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

rain image v k abhijith1
വെബ് ഡെസ്ക്

Published on Jun 21, 2026, 08:42 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്ക് സാധ്യതയുള്ള എട്ട് ജില്ലകളിൽ കേന്ദ്ര കാാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.


അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം രാജ്യത്ത് ഇടവപ്പാതി വീണ്ടും ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അടുത്ത ഒരാഴ്ചക്കാലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും രാജ്യത്ത് ഏറ്റവും ശക്തമായ മഴ പെയ്യാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


23 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും കനത്ത മഴ പെയ്തേക്കാം. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നീ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരദേശ കർണാടകയിൽ 21 മുതൽ 25 വരെയും, കർണാടകയുടെ വടക്കൻ-തെക്കൻ ഉൾപ്രദേശങ്ങളിൽ 22, 23 തീയതികളിൽ അതിശക്തമായ മഴയുണ്ടായേക്കും. ഇതിനുപുറമേ, ലക്ഷദ്വീപിൽ 21-ഓടെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home