ad
Deshabhimani

മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ഡ്രൈവർ ഷോക്കേറ്റ് മരിച്ചു

death_palakkad_siddique
വെബ് ഡെസ്ക്

Published on Jun 21, 2026, 06:56 AM | 1 min read

ചെർപ്പുളശേരി: തൃക്കടീരിയിൽ വാട്ടർ ഗൺ ഉപയോഗിച്ച് മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ഡ്രൈവർ ഷോക്കേറ്റ് മരിച്ചു. വീരമംഗലം ഒടുവങ്ങാട്ടിൽ സിദ്ദീഖ് (31) ആണ് മരിച്ചത്. ശനി വൈകിട്ട് 4.30നാണ് അപകടം. മാങ്ങോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചെർപ്പുളശേരി പൊലീസ് നടപടികൾ സ്വീകരിച്ചു. ഞായർ രാവിലെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നും പോസ്റ്റുമോർട്ടത്തിനുശേഷം വീരമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ബാപ്പ: മുഹമ്മദ്‌. ഉമ്മ: തിത്തുമ്മു. ഭാര്യ: സൈനുൽ അറബുന്നീസ. മക്കൾ: ഹന്ന ഫാത്തിമ, ഫാത്തിമ ഹൈറിൻ, ഫാത്തിമ ഹദിയ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home