Deshabhimani

ഏഴുവയസ്സുകാരനെ അച്ഛൻ 
ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Child Assault Abuse Attack

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 21, 2026, 06:15 AM | 1 min read

ആലുവ : എടത്തല പുക്കാട്ടുപടിയിൽ ഏഴുവയസ്സുകാരനെ അച്ഛൻ ദേഹത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു. കോതമംഗലം സ്വദേശികളായ ഇവർ ഇവിടെ വാടകയ്‌ക്ക് താമസിക്കുകയാണ്‌. വീടിന് സമീപത്തെ ചിലർ പരാതിപ്പെട്ടതോടെ പൊലീസെത്തി കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി. ദേഹത്ത് ചൂടുവെള്ളം വീണതാണെന്നാണ്‌ കുട്ടി ആദ്യം പറഞ്ഞത്‌. എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നടത്തിയ വിശദപരിശോധനയിൽ പല ഭാഗത്തും പരിക്കേറ്റ പാടുകൾ കണ്ടെത്തി. എടത്തല പൊലീസ് പിതാവിനെതിരെ കേസെടുത്തു.

കുട്ടിക്ക് 12, 10 വയസ്സുള്ള രണ്ട് സഹോദരങ്ങൾകൂടിയുണ്ട്. ഇവരുടെ അമ്മ വർഷങ്ങൾക്കുമുമ്പ് വിവാഹമോചനം നേടിയതാണ്. മുത്തശ്ശിയും ഇവർക്കൊപ്പം താമസിക്കുന്നുണ്ട്‌. മറ്റ് രണ്ട് കുട്ടികളെയും ഇയാൾ ആക്രമിച്ചിട്ടുണ്ടോയെന്ന്‌ പൊലീസ് അന്വേഷിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home