ad
Deshabhimani

print edition സതീശൻ നടപ്പാക്കുന്നത്‌ സോണിയ എതിർത്ത പദ്ധതി

a
വെബ് ഡെസ്ക്

Published on Jun 21, 2026, 06:20 AM | 1 min read

തിരുവനന്തപുരം : ദേശീയതലത്തിൽ സോണിയ ഗാന്ധി ശക്തമായി വിമർശിച്ച പിഎം ശ്രീ പദ്ധതി കേരളത്തിൽ വി ഡി സതീശൻ നടപ്പാക്കുന്നത്‌ കോൺഗ്രസ് – -ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമായാണെന്ന്‌ മുൻമന്ത്രി വി ശിവൻകുട്ടി. മുസ്ലിംലീഗ് ഇതിന്‌ കുട പിടിക്കുകയാണ്. പദ്ധതി നടപ്പാക്കിയില്ലെന്നും ധാരണപത്രം മരവിപ്പിച്ചെന്നും വ്യക്തമാക്കി കേന്ദ്രം അയച്ച കത്ത്‌ അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ബിജെപി സർക്കാർ അജൻഡ നടപ്പാക്കാനുള്ള യുഡിഎഫിന്റെ തിടുക്കം ജനങ്ങൾ തിരിച്ചറിയുന്നു.

"പിഎം ശ്രീ ധാരണപത്രം അറബിക്കടലിൽ എറിയും’ എന്ന് പ്രഖ്യാപിച്ച കെ എം ഷാജി മന്ത്രിസഭയിലുണ്ട്. യുഡിഎഫ് അധികാരത്തിൽവന്നാൽ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അഭിപ്രായം അറിയാൻ കേരളത്തിന് താൽപ്പര്യമുണ്ട്. പി എം എ സലാമും ലിപാട്‌ വ്യക്തമാക്കണമെന്ന്‌ ശിവൻകുട്ടി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home