print edition കാണാം മാറിയ ബ്രസീലിനെ

Photo Credit:Social Media
ഫിലാഡൽഫിയ: തിരുത്തലിന്റെ പാഠം ഉൾക്കൊണ്ട് പുതിയ അധ്യായത്തിന് ബ്രസീൽ. ലോകകപ്പിലെ രണ്ടാം പോരിൽ ഹെയ്‌ത്തിയെ നേരിടും. നാളെ രാവിലെ ആറിന് ഫിലാഡൽഫിയ സ്‌റ്റേഡിയത്തിലാണ് മത്സരം.
ആദ്യ കളിയിൽ മൊറോക്കോയോട് 1–1ന് കുരുങ്ങിയതിന്റെ ക്ഷീണമുണ്ട് കാനറികൾക്ക്. മിന്നും ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത് മടങ്ങി വരാനുള്ള ശ്രമമാണ്. ടീമിൽ വലിയ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചനകൾ. പരിശീലനം പുനരാരംഭിച്ചെങ്കിലും നെയ്‌മർ കളിക്കില്ല.
ആറാം കിരീടം തേടുന്ന ബ്രസീലിന് ആശിച്ച തുടക്കമായിരുന്നില്ല. ആഫ്രിക്കൻ കരുത്തരായ മൊറോക്കോയോട് കുരുങ്ങി. പിന്നിട്ടുനിന്നശേഷം വിനീഷ്യസ് ജൂനിയറിന്റെ ഒറ്റയാൻ മികവിൽ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു.
കിടയറ്റ ആക്രമണനിരയുണ്ടായിട്ടും മങ്ങി. മധ്യനിരയും പാളി. ഹെയ്‌ത്തിക്കെതിരെ കളിശൈലിയിൽ മാറ്റം വരുത്താനാണ് കോച്ച് കാർലോ ആൻസെലോട്ടിയുടെ പദ്ധതി. ഡാനിലോ, അലെക്‌സ് സാൻഡ്രോ, ഫാബീന്യോ, ലൂയിസ് ഹെൻറിക്വെ, മതേയൂസ് കൂന്യ എന്നിവർ ആദ്യ ടീമിൽ ഉൾപ്പെട്ടേക്കും. സ്‌കോട്‌ലൻഡിനോട് ഒറ്റ ഗോളിന് തോറ്റെത്തുന്ന ഹെയ്‌ത്തിക്ക് നിർണായകമാണ്.
നാളെ പുലർച്ചെ മൂന്നരയ്‌ക്ക് മൊറോക്കോ സ്‌കോട്‌ലൻഡിനെ നേരിടും. ഇന്ന് രാത്രി അമേരിക്ക 12.30ന് ആതിഥേയരായ അമേരിക്ക സ്‌കോട്‌ലൻഡുമായി ഏറ്റുമുട്ടും.








0 comments