ad
Deshabhimani

മെറീനോ ക്ലച്ച്‌

marino
avatar
മിഥുൻ കൃഷ്‌ണ/ mog state

Published on Jul 11, 2026, 03:46 AM | 2 min read

സ്‌പെയിൻ ഒരടി അടിച്ചാൽ അപ്പൊതന്നെ തിരിച്ചിട്ട്‌ തിരുമി ബെൽജിയം. അമ്മാതിരി ക‍ൗണ്ടർ അറ്റാക്കിങ്‌. ഫസ്റ്റ്‌ ഹാഫിൽ ഇഞ്ചോടിഞ്ച്‌ പരുവത്തിൽ. സെക്കൻഡ്‌ ഹാഫിൽ പകരക്കാരുടെ പൂരം. തട്ടും മുട്ടും ക‍ൗണ്ടർ അറ്റാക്കിങും മാറിമാറി വന്ന മാച്ചിൽ വില്ലനായത്‌ പരിക്കും സബ്‌സ്‌റ്റിറ്റ്യൂഷനുകളും. ഒടുക്കം മെറീനോയുടെ ക്ലച്ച്‌ ഗോളിൽ സ്‌പാനിഷ്‌ പൂക്കികൾ സെമിയിലേക്ക്‌. ഹേ പ്രഭൂ.. മ്യാരക പരീക്ഷണമായിരുന്നു.


തുടക്കം മുതൽ Europian Giants are in trauma. മൂന്നാം മിനിറ്റിൽ സ്‌പെയിനിന്റെ അലക്‌സ്‌ ബയേണയുടെ അറ്റാക്കിന്റെ ഫ്യൂസ്‌ ബെൽജിയം ഡിഫൻഡർമാർ ഉ‍ൗരി. സ്പയിനിന്റെ യമാലും പിള്ളേരും ബെൽജിയം ഗോളി പോസ്‌റ്റിൽ കുക്കിങ്ങായിരുന്നു. യമാലിനെ ആരോ തോണ്ടിയ വകയിൽ ഒന്പതാം മിനിറ്റിൽ കിട്ടിയ ഫ്രീകിക്ക്‌ തേഞ്ഞു. പതിനഞ്ചാം മിനിറ്റിൽ ബെൽജിയത്തിന്റെ അൺറിയൽ റൺ ഗോളായില്ല. തൊട്ടുപിന്നാലെ സ്‌പെയിനിന്റെ സിഗ്‌നേച്ചർ ടിക്കിടാക്ക വന്നിട്ടും ഫിനിഷിങ്ങില്ല. 21–ാം മിനിറ്റിൽ യമാലിന്റെ ഷോട്ട്‌ പുറത്തേക്ക്‌. ഹൈഡ്രേഷൻ ബ്രേക്ക്‌വരെ പക്ക ഗോൾലെസ്‌ സീൻ. But ground in fire.
MOG


30–ാം മിനിറ്റിൽ യമാലിന്റ കുക്കിങ്‌ അടുപ്പിലെത്തിയില്ലെങ്കിലും ഫാബിയൻ റൂയിസ്‌ കാര്യം സാധിച്ചു. ഡാനി ഓൾമോയുടെ ഷോട്ട്‌ ബെൽജിയം ഗോളി ടിബ‍ൗ കോർട്ടുവ തടുത്തെങ്കിലും റീബ‍ൗണ്ടിൽ റൂയിസ്‌ ഗോൾ അടിച്ചു കയറ്റി. സ്‌കോർ 1–0. സ്‌റ്റേഡിയം മൊത്തം 304 സെലിബ്രേഷൻ വൈബ്‌. പിന്നാലെ യമാലിന്റെ അടുത്ത ഫ്രീകിക്കും കോർട്ടുവ സേവുമോഡിലാക്കി. സീൻ കോൺട്ര. സ്‌പാനിഷ്‌ മസാല മാത്രം. കുക്കാവുന്നില്ല. 41–ാം മിനിറ്റിൽ ബെൽജിയത്തിന്റെ ക‍ൗണ്ടർ കുക്കിങ്‌ ചാൾസ്‌ ഡിയുടെ വക ക്രേസി ഹെഡറിൽ സ്‌പാനിഷ്‌ ഗോളി സിമോൺ ഫ്‌ളാറ്റായി. സ്‌കോർ 1–1. സ്‌റ്റേഡിയത്തിൽ റെഡ്‌ ഡേവിൾസിന്റെ ട്രംപ്‌ ഡാൻസ്‌. ഫസ്‌റ്റ്‌ ഹാഫ്‌ തീരുന്നതിന്‌ മുൻപ്‌ പൂക്കിത്തരത്തിന്‌ കുബാർസിക്ക്‌ ഒരു യെല്ലോ കാർഡും. ഫസ്‌റ്റ്‌ ഹാഫ്‌ ഇഞ്ചോടിഞ്ച്‌ പരിവത്തിൽ പക്കാ ഫയർ.


സെക്കൻഡ്‌ ഹാഫ്‌ തുടങ്ങിയത്‌ സ്‌പെയിൻ ഗോളി സിമോണിന്റെ ഗോഡ്‌ മോഡ്‌ സേവോടെയാണ്‌. തൊട്ടുപിന്നാലെ യമാലിന്റെ സോളോറണ്ണിനോട്‌ ബെൽജിയം ഗോളി കോർട്ടുവയുടെ കട്ടായം. പിന്നെ പെഡ്രിയേയും ടോറസിനെയും ഇറക്കി സ്‌പാനിഷ്‌ കോച്ച്‌ ലൂയിസ്‌ ഡി ലാ ഫുവന്റെ ഗെയിം ചേഞ്ച്‌. ബെൽജിയം കോച്ച്‌ ലുക്കാക്കുവിനെയും ഇറക്കി. ഇരു ബോക്‌സിലും ക‍ൗണ്ടർ കുക്കിങ്‌. പക്ഷേ നോ ഫിനിഷിങ്‌. വെള്ളംകുടിയും വെപ്രാളവും മാത്രം. 70–ാം മിനിറ്റിൽ ബെൽജിയത്തിന്റെ മെയിൻ ക്യാരക്ടർ എക്‌സിസ്‌റ്റ്‌. ഗോളി കോർട്ടുവ പരിക്കേറ്റ്‌ ബെഞ്ചിലേക്ക്‌. പകരംവന്നത്‌ സെന്നെ ലാമെൻസ്‌. ഹേ പ്രഭൂ... എന്തൊരു പരീക്ഷണമായിരുന്നു. സ്‌പെയിൻ ഒയാർ സബേലിനെ മാറ്റി വില്യംസിനെ ഇറക്കിയിട്ടും ലാമെൻസിനെ ശരിക്കും ടെസ്‌റ്റ്‌ ചെയ്യാൻപോലും ഒത്തില്ല. ഷൂട്ട്‌ ചെയ്യാനറിയാതെ പൂക്കികൾ ഫ്രീസ്‌ഡ്‌.


ബെൽജിയം ഡിഫൻസിനെ സ്പാനിഷ്‌ വണ്ടർ കിഡ്സ് ഒരോ തവണയും ടെൻഷൻ പീക്കിലെത്തിച്ചു. ലൂക്കാക്കുവിന്റെയും പിള്ളേരുടെയും കൗണ്ടർ അറ്റാക്കുകൾ തിരിച്ചടിക്കാൻ നോക്കിയപ്പോഴൊക്കെ സ്പെയിൻ ഗോളിയുടേത് വമ്പൻ പ്ലോട്ട് ട്വിസ്റ്റുകളും.


പക്ഷേ, 86–ാം മിനിറ്റിൽ സൂപ്പർ സബ്‌ മിഖേൽ മെറീനോയുടെ മാസ്‌ എൻട്രി. 88–ാം മിനിറ്റിൽ കുബാർസിയുടെ ലോങ്‌ റേഞ്ചർ ലെമെൻസ്‌ തടുത്തെങ്കിലും റീബ‍ൗണ്ടിൽ മെറീനോയുടെ മാരക വേട്ട. സ്‌കോർ 2–1. പോർച്ചുഗലിനെതിരെ സബ്ബായി വന്ന്‌ വിക്ടിം ഗോൾ അടിച്ച അതേ ക്ലച്ച്‌ മൊതലാണിത്‌. ഇഞ്ച്വറി ടൈമിൽ ബെൽജിയത്തിന്‌ കിട്ടിയ ഓപ്പൺ ചാൻസ്‌ വേസ്‌റ്റ്‌. ലാസ്‌റ്റ്‌ മിനിറ്റിൽ ലുക്കാക്കുവിന്റെ ശ്രമവും ഡാർക്ക്‌ സീനായതോടെ ബെൽജിയം വിൻഡോസ്‌ ഷട്ട്‌ഡ‍ൗൺ. പിന്നെ ഗ്ര‍ൗണ്ടിൽ ഫുൾ ഉന്തുംതള്ളും. റഫറി കാർഡുകൾ വരിവരിയായി എയറിലിട്ടു.


മെറീനോയുടെ ക്ലച്ച്‌ ഗോളിൽ ബെൽജിയത്തിന്റെ ഹാർട്ട്‌ അടിച്ചുപോയി. മാച്ച്‌ സ്‌പെയിൻ തൂക്കി. കളി തിരിച്ചു പിടിക്കാൻ റെഡ്‌ ഡേവിൾസ്‌ അവസാന ആപ്പും ഡൗൺലോഡ് ചെയ്തിട്ടും കാര്യമുണ്ടായില്ല. ബെൽജിയത്തിന്‌ ഇനി നെക്‌സ്‌റ്റ് ടൈം ബെറ്റർ ലക്ക്‌. Spain taking the W completely Valid. ഇനി സെമിയിൽ ultimate final boss എംബാപ്പ കമ്പനിയുമായാണ് മുട്ടേണ്ടത്. ഇക്കളിയാണേൽ പൂക്കികളുടെ മുട്ടിടിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home