ad
Deshabhimani

ഉയരെ 
എംബാപ്പെ

Embappe.jpg
വെബ് ഡെസ്ക്

Published on Jul 11, 2026, 05:08 AM | 1 min read

എട്ട്‌ ഗോൾ, മൂന്ന്‌ അവസരമൊരുക്കൽ. ലോകകപ്പിലാകെ 20 ഗോൾ. ആകെ കളിച്ചത്‌ മൂന്ന്‌ ലോകകപ്പ്‌. ഇരുപത്തേഴാം വയസിൽ കിലിയൻ എംബാപ്പെ അന്പരപ്പിക്കുകയാണ്‌. മുപ്പത്‌ തികയുംമുന്പ്‌ ലോക ഫുട്‌ബോളിലെ റെക്കോഡുകൾ പലതും ഫ്രഞ്ച്‌ ക്യാപ്റ്റന്റെ വരുതിയിലാകും. ലോകകപ്പിലെ ഗോളടിയിൽ മുപ്പത്തൊന്പതുകാരൻ ലയണൽ മെസി മാത്രമാണ്‌ മുന്നിൽ. 21 ഗോളാണ്‌ അർജന്റീന ക്യാപ്‌റ്റന്‌. ആറ്‌ കളിയിൽ 30 ഷോട്ടുകളാണ്‌ എംബാപ്പെ തൊടുത്തത്‌.

കഴിഞ്ഞ ലോകകപ്പിലും എട്ട്‌ ഗോളാണ്‌ എംബാപ്പെ നേടിയത്‌. തുടർച്ചയായ രണ്ടാം ലോകകപ്പിലും എട്ടെണ്ണം നേടുന്ന ആദ്യ കളിക്കാരനാണ്‌. 2018 ലോകകപ്പിലായിരുന്നു അരങ്ങേറ്റം. 2022ൽ എട്ട്‌ ഗോളുമായി ഗോൾഡൻ ബൂട്ട്‌. ഫൈനലിൽ തോറ്റെങ്കിലും ഹാട്രിക്‌ നേടിയാണ്‌ കളംവിട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home