ad
Deshabhimani

ക്ലാസ് സമയത്ത് വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

Liquor

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 11, 2026, 06:15 AM | 1 min read

സൂററ്റ്: വിദ്യാർഥിയെ ക്ലാസ് സമയത്ത് മദ്യം വാങ്ങാൻ പറഞ്ഞയച്ച സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഉന താലൂക്കിലെ ഖപത് ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. ഹരേഷ്ഗിരി ഗുലാബ്ഗിരി ഗോസ്വാമിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് അധ്യാപകൻ വിദ്യാർഥിക്ക് പണം നൽകി അനധികൃതമായി പ്രവർത്തിക്കുന്ന മദ്യശാലയിൽ നിന്ന് മദ്യം വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു.


ഇതറിഞ്ഞ സ്കൂൾ അധികൃതരും നാട്ടുകാരുമാണ് വിവരം പൊലീസിന് കൈമാറിയത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. അതിനാൽ കർശനമായ മദ്യനിരോധന നിയമങ്ങൾ ലംഘിച്ചതിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ നിയമവിരുദ്ധ പ്രവർത്തനത്തിന് പ്രേരിപ്പിച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home