ad
Deshabhimani

ധീരസ്‌മരണയിൽ ജസ്‌റ്റിൻരാജ്‌

ജസ്‌റ്റിൻരാജ്  രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി  വി ജോയി   പുഷ്പാർച്ചന നടത്തുന്നു

ജസ്‌റ്റിൻരാജ് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പുഷ്പാർച്ചന നടത്തുന്നു

വെബ് ഡെസ്ക്

Published on Jul 11, 2026, 05:19 AM | 1 min read

കോവളം

കോൺഗ്രസ് ഗുണ്ടകൾ വീട്ടിൽക്കയറി വെട്ടിക്കൊന്ന സിപിഐ എം കടയ്ക്കുളം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്ന ജസ്‌റ്റിൻരാജിന്റെ 35–ാം രക്തസാക്ഷിദിനം ആചരിച്ചു. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി വി ജോയി പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗത്തിൽ കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ വി അനൂപ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എ ജെ സുക്കാർണോ, കരിങ്കട രാജൻ, കെ ജി സനൽകുമാർ, കെ എസ് സജി, ഉച്ചക്കട ചന്ദ്രൻ, യു സുധീർ, ലോക്കൽ സെക്രട്ടറി മുക്കോല സന്തോഷ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ എസ് നുസൂർ, നെല്ലിക്കുന്ന് സുരേഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home