ad
Deshabhimani

​ഗോള് ബൂട്ടിൽ കണ്ണും നട്ടം

Golden Boot Race.JPG
വെബ് ഡെസ്ക്

Published on Jul 11, 2026, 05:28 AM | 1 min read

ന്യൂയോർക്ക്‌ : ഞ്ഞ തവണ എട്ട്‌ ഗോളുമായി ഗോൾഡൻ ബൂട്ട്‌ സ്വന്തമാക്കിയ എംബാപ്പെ ഇതിനകം എട്ട്‌ തവണ വല നിറച്ച്‌ കഴിഞ്ഞു. കിരീടവും മികച്ച താരത്തിനുള്ള സുവർണ പന്തും നേടിയെങ്കിലും ഗോൾഡൻ ബൂട്ടില്ലെന്ന ക്ഷീണം തീർക്കാനുള്ള അവസരമാണ്‌ മെസിക്ക്‌. ഇതിനകം എട്ട്‌ ഗോൾ നേടി. ആദ്യലോകകപ്പിൽ മൈതാനത്തെ വിറപ്പിച്ച ഹാലണ്ടിന്‌ ഏഴ്‌ ഗോളുണ്ട്‌. 2018ന്‌ ശേഷം മറ്റൊരു ഗോൾഡൻ ബൂട്ട്‌ ലക്ഷ്യമിടുന്ന കെയ്‌നിന്‌ ആറ്‌ ഗോളായി. -


ഫ്രാൻസിന്റെ ഉസ്‌മാൻ ഡെംബലെ അഞ്ച്‌ തവണ ലക്ഷ്യം കണ്ടു. നൂറ്‌ വർഷം തികയുന്ന ലോകകപ്പ്‌ ചരിത്രത്തിൽ മൂന്ന്‌ താരങ്ങൾ മാത്രമാണ്‌ ഒരു ടൂർണമെന്റിൽ പത്തിൽ കൂടുതൽ ഗോൾ നേടിയിട്ടുള്ളത്‌. അത്‌ മറികടക്കാനുള്ള അവസരം കൂടിയാണ്‌ ഇത്തവണ താരങ്ങൾക്ക്‌ മുന്നിലുള്ളത്‌. ​ഗോൾഡൻ 
ബൂട്ടിലേക്ക്‌ ■ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം ■ ഒന്നിൽ കൂടുതൽ താരങ്ങളുടെ ഗോൾനില തുല്യതയിലാണെങ്കിൽ കൂടുതൽ അസിസ്റ്റ്‌ നൽകിയ താരത്തെ പരിഗണിക്കും (2010ൽ തോമസ്‌ മുള്ളർ‍, ദ്യേഗോ ഫോർലാൻ, വെസ്‌ലി സ്‌നീഡർ, ഡേവിഡ്‌ വിയ്യ എന്നിവർ അഞ്ച്‌ ഗോൾ നേടിയെങ്കിലും കൂടുതൽ അസിസ്റ്റിന്റെ അടിസ്ഥാനത്തിൽ മുള്ളർ ഗോൾഡൻ ബൂട്ട്‌ നേടി) ■ ഒന്നിൽ കൂടുതൽ താരങ്ങളുടെ ഗോളും അസിസ്റ്റും തുല്യമായി വന്നാൽ ഏറ്റവും കുറവ്‌ സമയം കളിച്ച താരത്തിനായിരിക്കും ഗോൾഡൻ ബൂട്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home