ad
Deshabhimani

print edition മഴവെള്ളം തിരിച്ചുവിടാനുള്ള നിർദേശം ഗ‍ൗനിച്ചില്ല, കുത്തിയൊലിച്ചത് സുരക്ഷ

WAYANAD
വെബ് ഡെസ്ക്

Published on Jul 11, 2026, 05:36 AM | 1 min read

കൽപ്പറ്റ: തുരങ്കപാത നിർമാണമേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ മഴവെള്ളം തിരിച്ചുവിടണം എന്നതുൾപ്പെടെ വിദഗ്‌ധസമിതിയുടെ നിർദേശങ്ങളെല്ലാം സർക്കാർ അവഗണിച്ചു. ജ‍‍ൂൺ 14ന്‌ സർക്കാരിനും കൊങ്കൺ റെയിൽവേ കോർപറേഷനും നൽകിയ റിപ്പോർട്ടിൽ മഴ കനത്താല്‍ ഇടതുചരിവ്‌ ഇടിയാൻ സാധ്യതയുണ്ടെന്നും മഴവെള്ളം തിരിച്ചുവിടണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ നിർദേശങ്ങളിൽ തുടർനടപടി ഉണ്ടായില്ല. അപകടഭീഷണിയുണ്ടെന്ന്‌ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ സ്ഥലത്താണ്‌ ഏഴുപേർ മരിച്ചത്‌

തുരങ്കമുഖത്തിന്റെ ഇടതുഭാഗത്തെ കട്ട്‌ ആൻഡ്‌ കവർ പ്രവൃത്തിയുടെ ചരിവുകൾക്ക്‌ മഴയിൽ ബലക്ഷയമുണ്ടെന്നും ഇത്‌ സുരക്ഷിതമാക്കുംവരെ ഈ ഭാഗത്ത് നിര്‍മാണം നടത്തരുതെന്നും നിർദേശിച്ചിരുന്നു. വിള്ളലുകൾ വികസിക്കുന്നത്‌ അപകടാവസ്ഥ കൂടുന്നതിന്റെ സൂചനയാണ്. പദ്ധതി പ്രദേശത്തിന്റെ മുകൾഭാഗത്തുനിന്നുമാണ്‌ മഴവെള്ളം ചരിവുകളിലേക്ക്‌ കുത്തിയൊഴുകി
യത്‌. തങ്ങൾക്കനുവദിക്കാത്ത ഭാഗത്ത്‌ നിര്‍മാണം നടത്തുന്നതിന്‌ തടസ്സമുണ്ടായിരുന്നുവെന്നാണ്‌ കരാർ കന്പനി വ്യക്തമാക്കിയത്‌. വനമേഖലയിൽനിന്നാണ്‌ വെള്ളം വന്നത്‌. തുരങ്കപാത പോലെയുള്ള പ്രധാനപ്പെട്ട പ്രവൃത്തിക്കുള്ള തടസ്സം നീക്കേണ്ടത്‌ ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലയാണ്‌.

പൊതുമരാമത്ത്‌ വകുപ്പിനാണ്‌ മേൽനോട്ടച്ചുമതല. അടിയന്തര നടപടി സ്വീകരിക്കേണ്ട ജില്ലാദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണസംവിധാനവും ഇക്കാര്യത്തില്‍ അനങ്ങിയില്ല. വനംവകുപ്പും ഇടപെട്ടില്ല. ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ സീനിയർ ജിയോളജിസ്റ്റ്‌ എ രമേഷ്‌കുമാർ, തുരങ്കപാത നിർമാണത്തിന്റെ കരാർ കന്പനിയായ ദിലീപ്‌ ബിൽഡ്‌കോണിന്റെ സീനിയർ ജിയോളജിസ്റ്റ്‌ രാജു സാഗർ, എൻജിനിയറിങ് കൺസൾട്ടിങ് കന്പനി തുമാസിന്റെ അതോറിറ്റി എൻജിനിയർ ഡോ. എച്ച്‌ കെ സിങ് എന്നിവരാണ്‌ ജൂൺ മൂന്നുമുതൽ 11വരെ പഠനം നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home