അതിവേഗം സയ്‌ബാരി

ബോസ്റ്റൺ
: 70–ാം സെക്കൻഡിൽ ഇസ്‌മായിൽ സയ്‌ബാരിയുടെ വെടിയുണ്ടയിൽ സ്‌കോട്‌ലൻഡിനെ തീർത്ത് മൊറോക്കോ. ലോകകപ്പിൽ ഒറ്റ ഗോളിനാണ് യൂറോപ്യൻ ടീമിനെതിരെ ആഫ്രിക്കൻ പടയുടെ ജയം. ബ്രസീലിനെതിരെ ഗോളടിച്ച സയ്‌ബാരി മികവ് ആവർത്തിച്ചു. സ്‌കോട്ടിഷുകാർ ഉണരുംമുമ്പ് മിന്നൽ ഗോളിലൂടെ ലീഡ് സമ്മാനിച്ചു. ബ്രാഹിം ഡയസ് നീട്ടിനൽകിയ ക്രോസ് വലതുബോക്‌സിനുള്ളിൽ ഇരച്ചുകയറി വലംകാലടി തൊടുത്തു.
ഇൗജിപ്‌തിന്റെ മുഹമ്മദ് സലായ്‌ക്ക് ശേഷം ലോകകപ്പിൽ തുടർച്ചയായി രണ്ട് മത്സരത്തിൽ ഗോളടിക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ താരമാണ്.
ലീഡ് നേടിയശേഷം കരുത്തുറ്റ പ്രതിരോധത്തിലൂടെ മൊറോക്കോ കളംപിടിച്ചു. സ്‌കോട്‌ലൻഡിനെ ലക്ഷ്യത്തിലേക്ക് ഒറ്റതവണ പോലും പന്ത് തൊടുക്കാൻ അനുവദിച്ചില്ല. ആദ്യ കളിയിൽ ബ്രസീലിനെ 1–1ന് തളച്ച മൊറോക്കോ നിലവിലെ നാലാം സ്ഥാനക്കാരാണ്.










0 comments