ജനവിരുദ്ധ ബജറ്റിനെതിരെ പോരാട്ടത്തിന് ചുമട്ടുതൊഴിലാളികൾ

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ കൗൺസിൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
പൊതുമേഖലാ സംരംഭങ്ങൾ വിറ്റുതുലച്ച് വൻകിട സ്വകാര്യ മുതലാളിമാർക്ക് സമ്പത്തുണ്ടാക്കാൻ സൗകര്യമൊരുക്കുന്ന യുഡിഎഫ് ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ ജനറൽ കൗൺസിൽ തീരുമാനിച്ചു. എല്ലാ വിഭാഗം തൊഴിലാളികളെയും ദോഷകരമായി ബാധിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് എന്നും കൗൺസിൽ വിലയിരുത്തി. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ തൊഴിലാളികൾ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. മയക്കുമരുന്ന് ലഹരിക്കെതിരെ ഫുട്ബോൾ ലഹരി മുദ്രാവാക്യമുയർത്തി 26ന് ഇഷ്ടപ്പെട്ട ടീമിന്റെ ജഴ്സി അണിഞ്ഞ നൂറുകണക്കിന് ചുമട്ടുതൊഴിലാളികൾ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽനിന്ന് ഇരുചക്രവാഹന റാലിയായി ഗാന്ധി പാർക്കിലെത്തും. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. കൗൺസിൽ യോഗം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എസ് ഹരികുമാർ അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി എൻ സുന്ദരംപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. എൻ വിജയകുമാർ, ഡി ആർ അനിൽ, ജെ വേലപ്പൻ, സനൽകുമാർ എന്നിവർ സംസാരിച്ചു.









0 comments