Deshabhimani

അണ്ടർ 15 ലോകകപ്പ്: അജയ്യരായി ടീം ഇന്ത്യ; ബഹ്‌റൈനെയും വീഴ്ത്തി

ind u 15.jpg
വെബ് ഡെസ്ക്

Published on Oct 26, 2026, 03:32 PM | 1 min read

ബാകു: അണ്ടർ 15 ആൺകുട്ടികളുടെ ലോകകപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യൻ കൗമാരും അജയ്യരായി കുതിക്കുന്നു. കരുത്തരായ ബഹ്‌റൈനെ 4-3നാണ് ഇന്ത്യ വീഴത്തിയത്. ഗ്രൂപ്പ് കെയിൽ തോൽവി അറിയാതെ ഇന്ത്യ ഒന്നാമത് തുടരുകയാണ്.


മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകളുടെ ലീഡ് നേടി ഇന്ത്യ കളി പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. 16-ാം മിനിറ്റിൽ മക്‌ഡോണിഷ്‌ എൻഗയ്‌രാംങ്‌ബത്തിയും 19-ാം മിനിറ്റിൽ ലാൽറെംറുവാത്‌ഫേലയും ​ഗോൾ നേടി. എന്നാൽ രണ്ടാം പകുതിയിൽ ബഹ്‌റൈൻ ഇരട്ട ​ഗോളുമായി തിരിച്ചെത്തി. തുടർന്ന് അവാസന മിനിറ്റിൽ ഇന്ത്യ തുടരെ രണ്ടു ​ഗോളുകൾ കണ്ടെത്തുകയായിരുന്നു. 38-ാം മിനിറ്റിൽ ലാൽറെംറുവാത്‌ഫേലയും 39-ാം മിനിറ്റിൽ നിബാസ് മീത്തൈ വാഹങ്ബാമും ​ഗോൾ കണ്ടെത്തി. കളിയുടെ അവസാന മിനിറ്റില്‍ ബഹ്റൈന്‍ ഒരു ഗോള്‍ കൂടി മടക്കി.


ആദ്യ മത്സരത്തിൽ ലാവോസിനെ 4–2നും രണ്ടാം മത്സരത്തിൽ കാമറൂണിനെ 2-1നും ഇന്ത്യ തകർത്തിരുന്നു. മൂന്നാം മത്സരം ഇന്ത്യയും ഗ്രെനഡയും (3-3) മൂന്ന് ​ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇനി കരുത്തരായ സെനഗലിനെയാണ് നേരിടാനുള്ളത്.


അസർബെയ്‌ജാനിലെ ബാകുവിൽ നടക്കുന്ന ടൂർണമെന്റിൽ 32 ഗ്രൂപ്പുകളിലായി 189 ടീമുകൾ അണിനിരക്കുന്നുണ്ട്‌. ഗ്രൂപ്പ്‌ ജേതാക്കൾ പ്രധാന റ‍ൗണ്ടിലെത്തും. എട്ട്‌ പേരാണ്‌ കളിക്കുക. 20 മിനിറ്റ്‌ വീതമുള്ള രണ്ട്‌ പകുതികളിലായാണ്‌ കളി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home