Deshabhimani

ടെൽ അവീവിൽ ആണവ സ്ഫോടനം; എഐ ചിത്രവുമായി നെതന്യാഹുവിന്‍റെ ഭീഷണി

telaviv
വെബ് ഡെസ്ക്

Published on Oct 26, 2026, 03:42 PM | 1 min read

ടെൽ അവീവ് : ഇസ്രയേൽ ന​ഗരമായ ടെൽ അവീവിൽ ആണവസ്ഫോടനം നടക്കുന്ന തരത്തിലുള്ള എഐ ചിത്രം പങ്കുവെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഇസ്രയേലിൽ ചൊവ്വാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.


എഐ നിർമിത ചിത്രത്തിനൊപ്പം ഒരു കുറിപ്പും നെതന്യാഹു പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേലി എഴുത്തുകാരനായ ബ്ലൂംബെർ​ഗിന്റെ വാചകങ്ങളാണ് കുറിപ്പിലുള്ളത്. ഇസ്രയേൽ അസ്തിത്വ ഭീഷണി നേരിടുകയാണെന്നും ഇറാൻ ആണവായുധം സ്വന്തമാക്കിയാൽ പിന്നീട് ഒന്നും പഴയതുപോലെയാകില്ലെന്നും കുറിപ്പിൽ പറയുന്നു. ഇറാനിലെ ദൗത്യം പൂർത്തീകരിക്കുകയെന്നത് ഇവിടെ താമസിക്കുന്ന ഓരോ മനുഷ്യന്റെയും നിലനിൽപ്പിനെ ബാധിക്കുന്ന കാര്യമാണ്. ദൗത്യം പൂർത്തിയാക്കാൻ ട്രംപിന്റ് രണ്ട് വർഷം കൂടി ഞങ്ങളുടെ മുന്നിലുണ്ട്. അതിനുശേഷം കമലാ ഹാരിയോ ശരാശരി ഒരാളോ അധികാരത്തിലെത്തുമെന്ന് പറയാനാകില്ല. സമയപരിധിക്കുള്ളിൽ നിന്ന് കൊണ്ട് ദൗത്യത്തിനായി ഭരണകൂടത്തിന്റെ എല്ലാ വിഭവങ്ങളും ഉപയോ​ഗിക്കണമെന്ന് നെതന്യാഹു കുറിച്ചു.


ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള 'ലികുഡ്' പാർട്ടിയും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും കടുത്ത മത്സരമാണ് നേരിടുന്നത്. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് നയിക്കുന്ന 'യഷാർ' പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് നെതന്യാഹുവിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നത്. തെരഞ്ഞെടുപ്പ് ദിനമായ ചൊവ്വാഴ്ച പൊതു അവധിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home