Deshabhimani

ബാൽക്കണിയിൽ നിന്ന് ​ഗുഡ്ക ചവച്ചുതുപ്പിയത് 11 കെവി ലൈനിലേക്ക്; 65 കാരൻ ഷോക്കേറ്റ് മരിച്ചു

mp
വെബ് ഡെസ്ക്

Published on Oct 26, 2026, 04:15 PM | 1 min read

ഭോപ്പാൽ : മധ്യപ്രദേശിൽ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ​ഗുഡ്ക ചവച്ചുതുപ്പിയത് 11 കെവി ലൈനിലേക്ക്. വിദിഷയിൽ 65 കാരൻ ഷോക്കേറ്റ് മരിച്ചു. ഒക്ടോബർ 23 നാണ് സംഭവം.


ഛാത്തർപൂർ സ്വദേശിയായ പ്രഫുൽ ലാൽ ആണ് കൊല്ലപ്പെട്ടത്. 10 വർഷത്തിലേറെയായി കെട്ടിടത്തിൽ താമസിക്കുന്നയാളാണ് പ്രഫുൽ ലാൽ. വാടകവീടിന്റെ മുകളിൽ നിന്ന് തുപ്പുന്നതിനിടെ ദ്രാവകം ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ​ഗുരുതരമായി പൊള്ളലേറ്റത്. തുടർച്ചയായ ദ്രാവക പ്രവാഹം ഇലക്ട്രിക് ലൈനുമായി ബന്ധപ്പെടുകയാണെങ്കിൽ വൈദ്യുതി പ്രവാഹത്തിന് കാരണമാകുമെന്ന് വിദ​ഗ്ധർ പറഞ്ഞു.


സംഭവത്തിന് പിന്നാലെ വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. ബഹുനില കെട്ടിടങ്ങൾക്ക് ഇടയിലൂടെ താഴ്ന്ന നിലയിൽ 11 കെവി ലൈനുകൾ പോവുന്നതിൽ പ്രദേശവാസികൾ പ്രകടിപ്പിച്ച ആശങ്ക വൈദ്യുതി കമ്പനി അവഗണിച്ചുവെന്നാണ് വ്യാപകമാവുന്ന ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home