Deshabhimani

അനാസ്ഥയുടെ കടമ്പകളിൽ ട്രാക്ക്‌ തെറ്റി; സ്‌കൂൾ കായികമേളയിൽ ഭിന്നശേഷി കുട്ടികൾക്കടക്കം ഭക്ഷണം കിട്ടിയില്ല

spo food

ഇൻക്ലൂസീവ് മത്സരങ്ങൾ നടക്കുന്ന ചാത്തമംഗലം എംഇഎസ് റസിഡൻഷ്യൽ സ്കൂളിൽ മത്സരശേഷം ഭക്ഷണം ലഭിക്കാതെ വിശന്നുതളർന്ന് കാത്തിരിക്കുന്ന വിദ്യാർഥികൾ |ഫോട്ടോ: വി കെ അഭിജിത്

വെബ് ഡെസ്ക്

Published on Oct 26, 2026, 04:01 PM | 1 min read

തിരുവനന്തപുരം: അനാസ്ഥയുടെ കടമ്പകളിൽ തട്ടി ആദ്യദിനം തന്നെ സംസ്ഥാന സ്‌കൂൾ കായികമേളയുടെ ട്രാക്ക്‌ തെറ്റി. ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ നിരവധി കായികതാരങ്ങൾക്കും അധ്യാപകർക്കും മാധ്യമപ്രവർത്തകർക്കും ഭക്ഷണം ലഭിച്ചില്ല. മത്സരം കഴിഞ്ഞ്‌ തളർന്ന ഭിന്നശേഷി കുട്ടികൾക്ക്‌ ഭക്ഷണമോ, വെള്ളമോ കൃത്യമായി നൽകാൻ സംവിധാനം ഉണ്ടായില്ല. മണിക്കൂറുകൾ ക്യൂ നിന്നിട്ടും ഭക്ഷണം ലഭിക്കാതെ ചിലർ തളർന്നുവീണു. ആവശ്യത്തിന്‌ കൂപ്പണും ഭക്ഷണവും കരുതാതിരുന്നത്‌ നിരവധി പേർക്ക്‌ പ്രയാസമുണ്ടാക്കി.


spo food 1.jpgഇൻക്ലൂസീവ് മത്സരങ്ങൾ നടക്കുന്ന ചാത്തമംഗലം എംഇഎസ് റസിഡൻഷ്യൽ സ്കൂളിൽ മത്സരശേഷം ഭക്ഷണം ലഭിക്കാതെ വിശന്നുതളർന്ന് കാത്തിരിക്കുന്ന വിദ്യാർഥികൾ |ഫോട്ടോ: വി കെ അഭിജിത്


പ്രധാന വേദിയിലെ ഭക്ഷണവിതരണ ഹാളിലേക്ക്‌ ചെറിയൊരു പ്രവേശനസ‍ൗകര്യം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ബുഫെ സംവിധാനമായതിനാൽ ഭിന്നശേഷി കുട്ടികൾഉൾപ്പെടെ ഏറെ നേരം ക്യൂ നിന്നാണ്‌ ഭക്ഷണം വാങ്ങേണ്ടി വന്നത്‌. കാത്തുനിന്ന്‌ മടുത്ത ചിലർ ഭക്ഷണം കഴിക്കാതെ മടങ്ങി. ഒന്നേകാലോടെ ഇവിടെ ഭക്ഷണം തീർന്നു. പിന്നീട്‌ ഏറെ വൈകി പുറത്തുനിന്ന്‌ ചപ്പാത്തി എത്തിക്കുകയായിരുന്നു.


പ്രധാന വേദിയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ ഭക്ഷണം കഴിക്കാനെത്തിയവരെ കൂപ്പണില്ലെന്ന പേരിൽ ചീത്തവിളിച്ച്‌ ആട്ടിയോടിച്ചതായി പരാതിയുണ്ടായി. ഒരിടത്ത്‌ ഭക്ഷണമുണ്ടാക്കി എട്ട്‌ വേദികളിലേക്കും കൊണ്ടുപോവുകയായിരുന്നു. പത്ത്‌കിലോ മീറ്ററുകൾ വരെ അകലെയുള്ള ഉപവേദികളിലേക്ക്‌ ട്രാഫിക്ക്‌ തടസങ്ങൾ കടന്ന്‌ ഭക്ഷണം എത്തിക്കാൻ വൈകിയതായും പരാതിയുണ്ട്‌.


spo food 2.jpgഇൻക്ലൂസീവ് മത്സരങ്ങൾ നടക്കുന്ന ചാത്തമംഗലം എംഇഎസ് റസിഡൻഷ്യൽ സ്കൂളിൽ മത്സരശേഷം ഭക്ഷണം ലഭിക്കാതെ വിശന്നുതളർന്ന് കാത്തിരിക്കുന്ന വിദ്യാർഥികൾ |ഫോട്ടോ: വി കെ അഭിജിത്


മാധ്യമപ്രവർത്തകർക്ക്‌ ഐഡി കാർഡ്‌ വിതരണം ചെയ്യുന്നതിലും സ‍ൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും വീഴ്‌ചയുണ്ടായി. ചാനൽ ക്യാമറകൾക്ക്‌ പ്രത്യേക ഇടമൊരുക്കാത്തതിനാൽ ട്രാക്കിൽ ഇറങ്ങിനിൽക്കേണ്ട സ്ഥിതിയാണ്‌. വളരെ കുറച്ച്‌ കുട്ടികൾ മാത്രം മത്സരിക്കാനുണ്ടായിരുന്ന ഇൻക്ലൂസീവ്‌ വിഭാഗം മത്സരങ്ങളുടെ നടത്തിപ്പ്‌ തന്നെ പാളി. ഇക്കണക്കിന്‌ അടുത്ത ദിവസം പ്രധാന മത്സരങ്ങൾ തുടങ്ങുന്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകും.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home