ഫ്ലൂമിനെൻസെയെ വീഴ്ത്തി; ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ

Image: X/Chelsea FC
ഫിലാഡെല്‍ഫിയ: ഫിഫ ക്ലബ് ലോകകപ്പില്‍ ഫ്ലൂമിനെൻസെയെ തോൽപിച്ച് ചെൽസി ഫൈനലിൽ കടന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12.30ന് നടക്കുന്ന പിഎസ്ജി-റയല്‍ മഡ്രിഡ് രണ്ടാം സെമിയിലെ വിജയികളെ ചെല്‍സി ഫൈനലില്‍ നേരിടും. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ.
മത്സരത്തിന്റെ 18-ാം മിനിറ്റിലാണ് പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിലും ലക്ഷ്യം കണ്ട് പെഡ്രോ ടീമിന് ജയമൊരുക്കി. മുൻ ക്ലബിനെതിരെ നേടിയ ഗോളുകളിൽ പെഡ്രോ വിജയാഘോഷം നടത്തിയില്ല.
ഗ്രൂപ്പ് ഘട്ടത്തിൽ ഫ്ലൂമിനെൻസെയോട് തോൽവി വഴങ്ങിയ ചെൽസിക്ക് സെമിയിലെ വിജയം മധുരപ്രതികാരമായി.









0 comments