ad
Deshabhimani

ദൊന്നരുമ ഗോൾകീപ്പർ , ല‍ൂയിസ്‌ എൻറിക്വെ കോച്ച്

print edition ഫിഫ ബെസ്‌റ്റ്‌ പുരസ്കാരം ; ഡെംബെലെ, ബൊൻമാറ്റി മികച്ച താരങ്ങൾ

fifa best awards 2025

ഉസ്മാൻ ഡെംബെലെ / അയ്താന ബൊൻമാറ്റി

വെബ് ഡെസ്ക്

Published on Dec 17, 2025, 03:15 AM | 1 min read


ദോഹ

ഫിഫയുടെ ഇ‍ൗ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം പിഎസ്‌ജി താരം ഉസ്‌മാൻ ഡെംബെലെയ്‌ക്ക്‌. വനിതകളിൽ ബാഴ്‌സലോണയുടെ അയ്‌താന ബൊൻമാറ്റി താരമായി.


ഫ്രഞ്ച്‌ ഫുട്‌ബോൾ താരമായ ഡെംബെലെയ്‌ക്ക്‌ ഇ‍ൗ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരവും ലഭിച്ചിരുന്നു. പിഎസ്‌ജിക്ക്‌ കന്നി ചാന്പ്യൻസ്‌ ലീഗ്‌ കിരീടം നൽകുന്നതിൽ നിർണായക പ്രകടനമാണ്‌ ഇരുപത്തെട്ടുകാരൻ പുറത്തെടുത്തത്‌. ബൊൻമാറ്റിയുടെ ഹാട്രിക്‌ നേട്ടമാണിത്‌. ബാലൻ ഡി ഓറിലും സ്‌പാനിഷുകാരി ഹാട്രിക്‌ സ്വന്തമാക്കിയിരുന്നു.


ഫ്രാൻസിലെ സഹതാരമായ റയൽ മാഡ്രിഡിന്റെ കിലിയൻ എംബാപ്പെയെയും സ്‌പെയ്‌നിന്റെയും ബാഴ്‌സയുടെയും ക‍ൗമാര വിസ്‌മയം ലമീൻ യമാലിനെയും മറികടന്നാണ്‌ ഡെംബെലെ തിളങ്ങിയത്‌.പിഎസ്‌ജിയുടെ ചാന്പ്യൻസ്‌ ലീഗ്‌ ഗോൾ കീപ്പറായിരുന്ന ജിയാൻല്യൂജി ദൊന്നരുമ്മ മികച്ച ഗോൾകീപ്പറായി. ഇറ്റലിക്കാരൻ നിലവിൽ മാഞ്ചസ്‌റ്റർ സിറ്റിക്കാണ്‌ കളിക്കുന്നത്‌. പരിശീലകൻ പിഎസ്‌ജിയുടെ ല‍ൂയിസ്‌ എൻറിക്വെ. വനിതാ ഗോൾ കീപ്പർ–ഹന്നാ ഹാംപ്‌ടൺ (ഇംഗ്ലണ്ട്‌), വനിതാ ടീം പരിശീലക –സറീന വീഗ്‌മൻ (ഇംഗ്ലണ്ട്‌). മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ്–സാന്റിയാഗോ മൊണ്ടിയേൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home