യൂറോപയിൽ യുണൈറ്റഡ് ടോട്ടനം ഫൈനൽ


Sports Desk
Published on May 10, 2025, 03:13 AM | 1 min read
ലണ്ടൻ
യൂറോപ ലീഗ് ഫുട്‌ബോളിനായി ഇംഗ്ലീഷ് ക്ലബ്ബുകളുടെ പോരാട്ടം. 21ന് സ്‌പെയ്‌നിലെ ബിൽബാവോയിൽ നടക്കുന്ന ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനം ഹോട്‌സ്‌പറും ഏറ്റുമുട്ടും. സെമിയിൽ യുണൈറ്റഡ് ഇരുപാദങ്ങളിലുമായി അത്‌ലറ്റിക് ബിൽബാേെവായെ 7–-1ന് മുക്കി. രണ്ടാംപാദത്തിൽ 4–-1ന്റെ വമ്പൻ ജയം നേടി. മാസൺ മൗണ്ട് ഇരട്ടഗോളടിച്ചു. കാസെമിറോ, റാസ്‌മസ് ഹോയ്‌ലണ്ട് എന്നിവരും ലക്ഷ്യംകണ്ടു. പ്രീമിയർ ലീഗിൽ മോശം കളി തുടരുന്നതിനിടെയാണ് യൂറോപ ലീഗിൽ യുണൈറ്റഡിന്റെ മിന്നുംപ്രകടനം.
ടോട്ടനം 5–-1ന് ബോഡോയെ കീഴടക്കി. രണ്ടാംപാദത്തിൽ രണ്ട് ഗോളിനാണ് ജയം. ഡൊമിനിക് സൊളങ്കിയും പെഡ്രോ പൊറോയും ഗോളടിച്ചു. യൂറോപ ജയിക്കുന്നവർക്ക് ചാമ്പ്യൻസ് ലീഗിന് നേരിട്ട് യോഗ്യത നേടാനാകും. ഇതോടെ ഇംഗ്ലണ്ടിൽനിന്ന് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിന് ആറ് ക്ലബ്ബുകളുണ്ടാകും. ലീഗിലെ ആദ്യ അഞ്ച് സ്ഥാനക്കാർക്ക് യോഗ്യതയുണ്ട്.









0 comments