യൂറോപയിൽ കിരീടക്കളി ; യുണൈറ്റഡ് x ടോട്ടനം ഫൈനൽ ഇന്ന്


Sports Desk
Published on May 21, 2025, 03:57 AM | 1 min read
ബിൽബാവോ
യൂറോപ ലീഗ് ഫുട്‌ബോൾ കിരീടം തേടി ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനം ഹോട്‌സപറും നേർക്കുനേർ. സ്‌പെയ്‌നിലെ ബിൽബാവോ സാൻ മാമെസ് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30നാണ് ഫൈനൽ. ചാമ്പ്യൻമാർക്ക് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിന് യോഗ്യതയുമുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാണംകെട്ട പ്രകടനം നടത്തിയ യുണൈറ്റഡും ടോട്ടനവും യൂറോപയിൽ തിളങ്ങി. 16–-ാം സ്ഥാനത്താണ് യുണൈറ്റഡ്. ടോട്ടനം പതിനേഴും. എന്നാൽ ഈ ക്ഷീണം ലീഗിൽ കാണിച്ചില്ല. ഇരുപാദ സെമിയിൽ അത്‌ലറ്റിക് ബിൽബാവോയെ 7–-1ന് കശക്കിയാണ് റൂബെൻ അമോരിമിന്റെ യുണൈറ്റഡ് വരുന്നത്. ടോട്ടനം ബോഡോയെ 5–-1നും മറികടന്നു. ഈ സീസണിൽ ഇരുടീമുകളും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോളും ടോട്ടനത്തിനായിരുന്നു ജയം.









0 comments