ad
Deshabhimani

യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ്: ആദ്യസെമിയില്‍ ചെല്‍സിക്കും റയല്‍ ബെറ്റിസിനും ജയം

Real Betis Chelsea
വെബ് ഡെസ്ക്

Published on May 02, 2025, 10:40 AM | 1 min read

സ്റ്റോക്‌ഹോം: യൂറോപ്പ കോണ്‍ഫറന്‍സിന്റെ ആദ്യപാദ സെമി ഫൈനലില്‍ ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം. സ്വീഡിഷ് ക്ലബ്ബായ ജുഗാഡനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്. ഇറ്റാലിയന്‍ ക്ലബ്ബായ ഫിയോറെന്റീനയെ 2-1നാണ് ബെറ്റീസ് വീഴ്ത്തിയത്.


ജുഗാഡന്റെ ഹോം ഗ്രണ്ടില്‍ നടന്ന മത്സരത്തിലാണ് ചെല്‍സി തകര്‍പ്പന്‍ കളി പുറത്തെടുത്തത്. 12-ാം മനിറ്റില്‍ ജെയ്‌ഡെന്‍ സാഞ്ചോയിലൂടെ ചെല്‍സി ലീഡ് നേടി. എന്‍സോ ഫെര്‍ണാണ്ടിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ആദ്യപകുതി അവസനിക്കാനിരിക്കെ എല്‍സോ നല്‍കിയ പാസില്‍ നിന്നും 43-ാം മിനിറ്റില്‍ നോനി മദുകെ ചെല്‍സി ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയിലും ചെല്‍സി മുന്നേറ്റം തുടര്‍ന്നു. 59-ാം മിനിറ്റിലും 65-ാം മിനിറ്റിലും നിക്കോളാസ് ജാക്‌സണ്‍ ഇരട്ടഗോളുമായി തിളങ്ങി. ഇസക് അലക്‌സാണ്ടര്‍ അലെമയേഹുവാണ് ജുഗാഡനായി ആശ്വാസ ഗോള്‍ നേടിയത്.


തുടര്‍ച്ചയായി മൂന്നാം തവണയും കോണ്‍ഫറന്‍സ് ലീഗ് ഫൈനല്‍ ലക്ഷ്യമിടുന്ന ഫിയോറെന്റീനക്കെതിരെ മികച്ച കളിയാണ് റയല്‍ ബെറ്റിസ് പുറത്തെടുത്തത്. കളിയുടെ തുടക്കത്തില്‍ ആറാം മിനിറ്റില്‍ തന്നെ ബെറ്റിസ് ഗോള്‍ നേടി. അബ്്‌ദെ സമദാണ് ടീമിന് ലീഡ് നേടിക്കൊടുത്തത്. ക്രോസ് ബാറില്‍ തട്ടി വലയില്‍ കയറിയ പന്ത് പുറത്തെക്ക് ചെറിച്ചിരുന്നു. തുടര്‍ന്ന് ഗോള്‍ ചെക്കിലൂടെയാണ് ഗോള്‍ അനുവദിച്ചത്.


രണ്ടാം പകുതയില്‍ 64-ാം മിറ്റില്‍ ആന്റണിയിലൂടെ ടീം ലീഡ് ഉയര്‍ത്തി. ബോക്‌സിന് പുറത്തു നിന്ന് തൊടുത്ത ഷോട്ടിലൂടെയാണ് ആന്റണി ഗോള്‍ കണ്ടെത്തിയത്. 73-ാം മിനിറ്റില്‍ ലൂക്കാ റാനിയേരിയാണ് ഫിയോറന്റീനയ്ക്കായി ഗോള്‍ നേടിയത്. 2023ലും 24ലും ഫൈനലില്‍ തോറ്റ ഫിയോറെന്റീനയ്ക്ക് മൂന്നാം ഫൈനലെന്ന് സ്വപ്‌നത്തിന് പരാജയം തിരിച്ചടിയായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home