print edition ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്‌റ്റർ സിറ്റിക്ക് ജയം

ലണ്ടൻ: ഹാട്രിക് ജയത്തോടെ മാഞ്ചസ്‌റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ കുതിക്കുന്നു. എർലിങ് ഹാലണ്ടിന്റെ ഒറ്റ ഗോളിൽ കോവെൻട്രി സിറ്റിയെ തോൽപ്പിച്ചു. ഒമ്പത് പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. മറ്റൊരു മത്സരത്തിൽ ലിവർപൂൾ രണ്ട് ഗോളിന് ഇപ്‌സ്വിച്ച് ടൗണിനെ കീഴടക്കി. അലെക്‌സാണ്ടർ ഇസാക്കാണ് രണ്ട് ഗോളും നേടിയത്. അഞ്ച് പോയിന്റുള്ള മുൻ ചാമ്പ്യൻമാർ ആറാമതാണ്. ന്യൂകാസിൽ യുണൈറ്റഡ്–ബോണിമൗത്ത് (2–2), ടോട്ടനം ഹോട്‌സ്‌പർ–നോട്ടിങ്‌ഹാം ഫോറസ്റ്റ് (0–0), ബ്രെന്റ്‌ഫോർഡ്–സണ്ടർലൻഡ് (1–1), ബ്രൈറ്റൺ–ലീഡ്‌സ് (1–1) മത്സരങ്ങൾ സമനിലയിലായി. ഫുൾഹാമിനെ ക്രിസ്‌റ്റൽ പാലസ് 3–2ന് മറികടന്നു.










0 comments