ad
Deshabhimani

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌

print edition അഴ്സണൽ കുതിച്ചു

Premier League

വെസ്റ്റ്ഹാമിനെതിരെ അഴ്സണലിന്റെ വിജയഗോൾ നേടിയ ട്രോസാർഡിന്റെ (നടുവിൽ) ആഹ്ലാദം

വെബ് ഡെസ്ക്

Published on May 11, 2026, 01:09 AM | 1 min read

ലണ്ടൻ: ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ കിരീടപ്പോര്‌ മുറുകുന്നു. ഒന്നാമതുള്ള അഴ്‌സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള അന്തരം അഞ്ച് പോയിന്റാണ്‌. 36 കളിയിൽ പീരങ്കിപ്പടയ്‌ക്ക്‌ 79, സിറ്റിക്ക്‌ 35ൽ 74. വെസ്റ്റ്ഹാം യുണെെറ്റഡിനെ ഒറ്റ ഗോളിന് തോൽപ്പിച്ചാണ് അഴ്സണൽ കരുത്തുകാട്ടിയത്. സിറ്റി ബ്രെന്റ്‌ഫോർഡിനെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചു.


ശേഷിക്കുന്ന രണ്ട് കളിയും ജയിച്ചാൽ 22 വർഷത്തിനുശേഷം അഴ്‌സണൽ ഇംഗ്ലണ്ടിലെ ചാമ്പ്യൻ ക്ലബാകും. സിറ്റിയുടെ തോൽവിയോ സമനിലയോ കിരീടധാരണത്തിലേക്ക്‌ വഴിയൊരുക്കും. ബേൺലി, ക്രിസ്റ്റൽ പാലസ്‌ ടീമുകളുമായാണ്‌ മത്സരമുള്ളത്‌. സിറ്റിക്കുള്ളത്‌ പാലസ്‌, ബോണിമ‍ൗത്ത്‌, ആസ്റ്റൺ വില്ല. വെസ്റ്റ്ഹാമിനെതിരെ ലിയാൻഡ്രോ ട്രോസാർഡാണ് അഴ്സണലിന്റെ വിജയഗോൾ നേടിയത്. ബ്രെന്റ്‌ഫോർഡിനെതിരെ ജെറെമി ഡോകു, ഹാലണ്ട്‌, ഒമർ മർമോഷ്‌ എന്നിവരാണ്‌ സിറ്റിക്കായി ലക്ഷ്യം കണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home