ad
Deshabhimani

print edition ജോയ് ഈസ്റ്റ് ബംഗാൾ

ISL.jpg

ഡ്യുറൻഡ് കപ്പ് ഫെെനലിൽ മോഹൻ ബഗാനെതിരെ 
ഈസ്റ്റ് ബംഗാളിനായി ഹാട്രിക് നേടിയ എഡ്‌മണ്ട്‌ ലാൽറിൻഡിക

വെബ് ഡെസ്ക്

Published on Aug 24, 2026, 12:33 AM | 1 min read

കൊൽക്കത്ത: ചിരവൈരികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 4–1ന്‌ തരിപ്പണമാക്കി ഇ‍ൗസ്‌റ്റ്‌ ബംഗാൾ ഡ്യുറൻഡ്‌ കപ്പ്‌ ഫുട്‌ബോൾ ചാമ്പ്യൻമാരായി. 22 വർഷത്തിനുശേഷമാണ്‌ കൊൽക്കത്തൻ ക്ലബിന്റെ നേട്ടം. ആകെ 17 ട്രോഫിയായി. ബഗാന്റെ റെക്കോഡിനൊപ്പമെത്തി.


ഹാട്രിക്കുമായി കളംനിറഞ്ഞ എഡ്‌മണ്ട്‌ ലാൽറിൻഡികയാണ്‌ വിജയശിൽപ്പി. 11, 22, 44 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ബിപിൻ സിങ്ങും ലക്ഷ്യം കണ്ടു. മൻവീർ സിങ്ങാണ്‌ ബഗാന്റെ ആശ്വസഗോൾ കുറിച്ചത്‌. ആദ്യ പകുതിയിലായിരുന്നു ഗോളുകളെല്ലാം. നിലവിലെ ഐഎസ്‌എൽ ജേതാക്കളാണ്‌ ഇ‍ൗസ്‌റ്റ്‌ ബംഗാൾ. 22 വർഷത്തിനുശേഷമായിരുന്നു ടീം ഇന്ത്യയുടെ ചാമ്പ്യൻ ക്ലബായത്‌.


പുതിയ കോച്ച്‌ അന്റോണിയോ ഹബാസിന്‌ കീഴിൽ ആദ്യ ടൂർണമെന്റായിരുന്നു ഇ‍ൗസ്‌റ്റ്‌ ബംഗാളിന്‌. ഉദ്‌ഘാടന മത്സരത്തിൽ ബഗാനോട്‌ ഒറ്റ ഗോളിന്‌ തോറ്റായിരുന്നു തുടക്കം. പിന്നെ തിരിഞ്ഞുനോക്കിയില്ല.

കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ ഇ‍ൗസ്‌റ്റ്‌ ബംഗാൾ സമഗ്രാധിപത്യം പുലർത്തി. പത്താം മിനിറ്റിൽ ബിപിനാണ്‌ ഗോൾവേട്ട തുടങ്ങിയത്‌. എഡ്‌മണ്ട്‌ ഇതേറ്റു പിടിച്ചു.


കൊൽക്കത്തൻ ഡെർബിയിൽ ബഗാനെതിരെ ഹാട്രിക്‌ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ്‌ മിസോറാമുകാരൻ. 1997ൽ ബൈചുങ്‌ ബൂട്ടിയയാണ്‌ ഇ‍ൗ നേട്ടം സ്വന്തമാക്കിയത്‌. രണ്ടാംപകുതിയിൽ കടുത്ത പ്രതിരോധം ഉയർത്തി ഇ‍ൗസ്‌റ്റ്‌ ബംഗാൾ ബഗാന്റെ സർവ വഴികളുമടച്ചു.

മലയാളികളായ പി വി വിഷ്‌ണു, ടി കെ ജെസിൻ എന്നിവർ ചാമ്പ്യൻ ക്ലബിലുണ്ട്‌. ബിനോ ജോർജാണ്‌ സഹപരിശീലകൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home