എ പി കുര്യന്റെ ഭാര്യ കുഞ്ഞമ്മയെ പിണറായി സന്ദർശിച്ചു

അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എ പി കുര്യന്റെ ഭാര്യ കുഞ്ഞമ്മയെ പിണറായി വിജയൻ സന്ദർശിക്കുന്നു
അങ്കമാലി
പ്രതിപക്ഷനേതാവ് പിണറായി വിജയൻ സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ നിയമസഭാ സ്‌പീക്കറുമായിരുന്ന എ പി കുര്യന്റെ ഭാര്യ കുഞ്ഞമ്മയെ സന്ദർശിച്ചു. അങ്കമാലിയിൽ എ പി കുര്യന്റെ 25–-ാം ചരമ വാർഷിക അനുസ്മരണ പരിപാടിക്കെത്തിയതായിരുന്നു പിണറായി.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞമ്മ. പാർടി ജില്ലാ സെക്രട്ടറി എസ് സതീഷ്, എൽഎഫ് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കപ്പിള്ളി, ഏരിയ സെക്രട്ടറി കെ പി റെജീഷ് എന്നിവർ പിണറായിയോടൊപ്പം ഉണ്ടായി. എ പിയുടെ മക്കളായ വിജു കുര്യൻ, ജോബ് കുര്യൻ എന്നിവരും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.









0 comments