ad
Deshabhimani

ലാവണ്യം ഇന്ന്‌ 
തുടങ്ങും

lavanyam
വെബ് ഡെസ്ക്

Published on Aug 24, 2026, 03:34 AM | 1 min read

കൊച്ചി


ജില്ലയുടെ വിപുലമായ ഓണാഘോഷ പരിപാടി "ലാവണ്യം 2026’ന്‌ തിങ്കളാഴ്‌ച തുടക്കം. വിനോദസഞ്ചാരവകുപ്പും ജില്ലാഭരണസംവിധാനവും ഡിടിപിസിയും ചേർന്ന്‌ സംഘടിപ്പിക്കുന്ന പരിപാടി 30 വരെ നടക്കും.


എറണാകുളം ദർബാർ ഹാൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിനുപുറമേ ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ട്, വടക്കൻ പറവൂർ, കോതമംഗലം, പിറവം, പെരുമ്പാവൂർ, പള്ളുരുത്തി, പാമ്പാക്കുട, വൈപ്പിൻ, മൂവാറ്റുപുഴ, കുട്ടമ്പുഴ, കടമ്പ്രയാർ, ദർബാർഹാൾ ഗ്രൗണ്ട്, വാസ്‌കോ ഡ ഗാമ സ്ക്വയർ, കുമ്പളങ്ങി എന്നിങ്ങനെ ജില്ലയിലൊട്ടാകെയുള്ള 15 വേദികളിലായി 40 കലാപരിപാടികൾ അരങ്ങേറും.


ദർബാർ ഹാൾ ഗ്രൗണ്ടിൽ തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും. വൈദ്യുതി ദീപാലങ്കരങ്ങൾ മന്ത്രി വി ഇ അബ്ദുൽ ഗഫൂർ ഉദ്‌ഘാടനം ചെയ്യും. 5.30-ന് ശിങ്കാരിമേളം, ആറിന് കൃഷ്‌ണപ്രിയ രേഷിന്റെ സോപാനസംഗീതം, 6.30-ന് സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയിലെ ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന്, 7.30-ന് സ്റ്റീഫൻ ദേവസിയുടെ മ്യൂസിക്കൽ ബാൻഡ് ഷോ എന്നിവ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home