ad
Deshabhimani

കര്‍ഷകസംഘം ജില്ലാ സമ്മേളനം സമാപിച്ചു

രാസവളം വിതരണത്തിനുള്ള 
ഡിജിറ്റൽ സംവിധാനം പിൻവലിക്കണം

karshakasangham

എം സി സുരേന്ദ്രൻ ആർ അനിൽകുമാർ കെ വി ഏലിയാസ്

വെബ് ഡെസ്ക്

Published on Aug 24, 2026, 03:40 AM | 1 min read

പെരുമ്പാവൂർ


കർഷകർക്ക് രാസവളം വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഡിജിറ്റൽ സംവിധാനം പിൻവലിക്കണമെന്ന് കർഷകസംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


ജില്ലയിലെ ജലസേചന പദ്ധതികൾ പ്രവർത്തനക്ഷമമാക്കുക, പൊക്കാളിക്കൃഷി സംരക്ഷിക്കാൻ നടപടിയെടുക്കുക, വാഴക്കുളം പൈനാപ്പിൾ പ്രോസസിങ് കമ്പനി എൻഎപിസിക്ക് വിട്ടുനൽകാൻ നടപടി സ്വീകരിക്കുക, അങ്കമാലി മാഞ്ഞാലിത്തോട് പുനരുദ്ധാരണം നടത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.


പ്രതിനിധി സമ്മേളനത്തെ അഭിവാദ്യംചെയ്ത് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ജോൺ ഫെർണാണ്ടസ്, നിഖിൽ ബാബു, ടി വി അനിത തുടങ്ങിയവർ സംസാരിച്ചു.


ആർ അനിൽകുമാർ ഭാവിപ്രവർത്തനരേഖയും കെ കെ ഷിബു പ്രമേയങ്ങളും അവതരിപ്പിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് കെ എ അജേഷ് അവതരിപ്പിച്ചു. ഇ വി ജോർജ് നന്ദി പറഞ്ഞു.


എം സി സുരേന്ദ്രൻ പ്രസിഡന്റ്, ആർ അനിൽകുമാർ സെക്രട്ടറി


കേരള കർഷകസംഘം ജില്ലാ പ്രസിഡന്റായി എം സി സുരേന്ദ്രനെയും ജില്ലാ സെക്രട്ടറിയായി ആർ അനിൽകുമാറിനെയും സമ്മേളനം തെരഞ്ഞെടുത്തു. കെ വി ഏലിയാസാണ്‌ ട്രഷറർ. മറ്റ്‌ ഭാരവാഹികൾ: എം കെ ബാബു, പി ബി രതീഷ്, പി അശോകൻ (വൈസ് പ്രസിഡന്റുമാർ), കെ കെ ഷിബു, കെ എൻ സുനിൽകുമാർ, സബിതാ കരീം (ജോയിന്റ് സെക്രട്ടറിമാർ). 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 50 അംഗ ജില്ലാ കമ്മിറ്റിയെയും 43 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home