ad
Deshabhimani

ഫോര്‍ട്ട്കൊച്ചി 
ബോട്ട്ദുരന്തത്തിന് 11 ആണ്ട്‌

boat accident

അപകടത്തില്‍പ്പെട്ട ‘എംബി ഭാരത്’ ബോട്ട് പൊക്കിയെടുക്കുന്നു 
(ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Aug 24, 2026, 03:37 AM | 1 min read

മട്ടാഞ്ചേരി


ഫോർട്ട്കൊച്ചി അഴിമുഖത്ത് മത്സ്യബന്ധനയാനം ഇടിച്ച് 11 പേർ മരിച്ച സംഭവം നടന്നിട്ട് 11 വര്‍ഷം തികയുന്നു. 2015ലെ ഒരോണക്കാലത്താണ് വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരികയായിരുന്ന കൊച്ചി കോർപ്പറേഷന്റെ അധീനതയിലുള്ള എം ബി ഭാരത് യാത്രാബോട്ട് അപകടത്തിൽപ്പെടുന്നത്.


അമിത വേഗത്തിൽ അലക്ഷ്യമായി എത്തിയ മത്സ്യബന്ധന വള്ളം ബോട്ടിൽ ഇടിച്ചായിരുന്നു അപകടം. 45 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. 11 പേർ മരിച്ചു. അപകടത്തെ സംബന്ധിച്ച് അന്വേഷിക്കാൻ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ കമീഷനെയും നിയോഗിച്ചു.


അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ചുലക്ഷം രൂപയും നഗരസഭ രണ്ടുലക്ഷം രൂപയും നഷ്ടപരിഹാരം നൽകി. പരിക്കേറ്റവർക്ക് ചികിത്സാസഹായമായി 10,000 രൂപയും ഗുരുതരമായി പരിക്കേറ്റ രണ്ടുപേർക്ക് രണ്ടുലക്ഷം രൂപവീതവും കോർപ്പറേഷൻ നൽകി. മരിച്ചവരുടെ ആശ്രിതര്‍ക്ക് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് മാന്ത്ര റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സര്‍ക്കാരിന് നിവേദനം നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home