ad
Deshabhimani

മോഹൻ ബഗാൻ x ഇ‍ൗസ്‌റ്റ്‌ബംഗാൾ

print edition ഡ്യുറൻഡ്‌ കപ്പിന്‌ ഇന്ന്‌ കിക്കോഫ്‌

durand.
വെബ് ഡെസ്ക്

Published on Jul 25, 2026, 02:28 AM | 1 min read

കൊൽക്കത്ത : രാജ്യത്തെ പഴക്കമേറിയ ഫുട്‌ബോൾ ടൂർണമെന്റുകളിലൊന്നായ ഡ്യുറൻഡ്‌ കപ്പിന്‌ ഇന്ന്‌ കിക്കോഫ്‌. ചിരവൈരികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റും ഇ‍ൗസ്‌റ്റ്‌ബംഗാളും തമ്മിലാണ്‌ പോരാട്ടം. കൊൽക്കത്ത വിവേകാനന്ദ യുവഭാരതി സ്‌റ്റേഡിയത്തിൽ വൈകീട്ട്‌ അഞ്ചിനാണ്‌ മത്സരം. സോണി സ്‌പോർട്‌സ്‌ നെറ്റ്‌വർക്കിൽ തത്സമയം കാണാം. ആഗസ്‌ത്‌ 23നാണ്‌ ഫൈനൽ.


ടൂർണമെന്റിന്റെ 135–ാം പതിപ്പാണ്‌ ഇത്തവണ. 24 ടീമുകളുണ്ട്‌. അഞ്ച്‌ നഗരങ്ങളിലെ ആറ്‌ വേദികളിലാണ്‌ മത്സരങ്ങൾ. ആറ്‌ ഗ്രൂപ്പിലേയും ജേതാക്കളും മികച്ച രണ്ട്‌ രണ്ടാംസ്ഥാനക്കാരും ക്വാർട്ടറിലേക്ക്‌ മുന്നേറും. ആഗസ്‌ത്‌ 19നും 20നും സെമി നടക്കും. മോഹൻ ബഗാനും ഇ‍ൗസ്‌റ്റ്‌ബംഗാളും ഒരേ ഗ്രൂപ്പിലാണ്‌. നോർത്ത്‌ ഇ‍ൗസ്‌റ്റ്‌ യുണൈറ്റഡാണ്‌ നിലവിലെ ചാമ്പ്യൻമാർ. മുഹമ്മദൻസും ജംഷഡ്‌പുർ എഫ്‌സിയുമുണ്ട്‌. ഇക്കുറി കേരളത്തിൽനിന്ന്‌ ടീമുകളില്ല. ബഗാൻ 17 തവണ ജേതാക്കളാണ്‌. ഇ‍ൗസ്‌റ്റ്‌ ബംഗാൾ 16 തവണ കപ്പടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home