ടിബി മുക്ത കേരളത്തിന് കുടുംബശ്രീ

തിരുവനന്തപുരം
ടിബി മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നൂറുദിന തീവ്രയജ്ഞത്തിന്റെ ഭാഗമായി കുടുംബശ്രീ സംസ്ഥാന മിഷൻ ഉദ്യോഗസ്ഥർക്കായി ബോധവൽക്കരണ പരിശീലനം നടത്തി. സ്റ്റേറ്റ് ടിബി സെൽ കുടുംബശ്രീയുടെ എഫ്എൻഎച്ച്ഡബ്ല്യു പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നൽകിയത്. ആരോഗ്യ അഡീഷണൽ ഡയറക്ടറും സ്റ്റേറ്റ് ടിബി സെൽ ഓഫീസറുമായ ഡോ. കെ സക്കീന ക്ലാസിന് നേതൃത്വംനൽകി. നിക്ഷയ് മിത്ര കൺസൾട്ടന്റ് എലിസബത്ത് ടിബി മുക്ത് ഭാരത് മൊബൈൽ ആപ്ലിക്കേഷൻ പരിചയപ്പെടുത്തി. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ആർ കൃഷ്ണകുമാരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു, കുടുംബശ്രീ ഡയറക്ടർ കെ പി സിന്ധു എന്നിവർ പങ്കെടുത്തു.







0 comments