പി കെ ശ്രീമതിക്കെതിരായ വ്യാജ പ്രചാരണം
സുദിനം പത്രം ഓഫീസിലേക്ക് മഹിളകൾ മാർച്ച് നടത്തി

പി കെ ശ്രീമിതിക്കെതിരെയുള്ള വ്യാജ വാർത്തയിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ സുദിനം സായാഹ്ന പത്രത്തിലേക്ക് നടത്തിയ മാർച്ച് അഖിലേന്ത്യ സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ
മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതിക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ മഹിളകൾ സുദിനം സായാഹ്ന പത്രം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അഖിലേന്ത്യ സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്തു. പി ആർ കൃഷ്‌ണൻ എന്ന മുൻ എംഎൽഎയുടെ ഭാര്യയെന്ന വ്യാജേന പി കെ ശ്രീമതി കുടുംബ പെൻഷൻ വാങ്ങുന്നുവെന്നാണ് ആർഎസ്‌എസ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഇതേ വാർത്ത കണ്ണൂരിലെ സുദിനം സായാഹ്ന പത്രവും ഏറ്റെടുത്തു. പ്ലാസയിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി പ്രവർത്തകരാണ് പങ്കാളികളായത്. ജില്ലാ പ്രസിഡന്റ് സി രജനി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി കെ ശ്യാമള സ്വാഗതം പറഞ്ഞു. കണ്ണൂരിലെത്തിയ പി കെ ശ്രീമതിക്ക് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ ഉജ്വല സ്വീകരണവും നൽകി.








0 comments