Deshabhimani

റാണിയ വാഹനാപകടം: മലയാളികൾ ഉൾപ്പടെയുള്ള നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കും

Accident at Saudi arabia

ജയ്സി,ജോബിന, ഹെപ്സിബ, വിജയലക്ഷ്മി

വെബ് ഡെസ്ക്

Published on Oct 19, 2026, 05:07 PM | 1 min read

ജിദ്ദ: സൗദി അറേബ്യയിലെ തായിഫിൽ നിന്ന് 350 കിലോമീറ്റർ അകലെ റാണിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി ഉൾപ്പടെയുള്ള നഴ്സുമാരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജോബിനാ ജോണി, തമിഴ്നാട് തഞ്ചാവൂർ സ്വദേശിനി വിജയലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച അയക്കുന്നത്.


​കോട്ടയം കിടങ്ങൂർ സ്വദേശിനി ജയ്സിമോൾ, തമിഴ്നാട് തൃച്ചി സ്വദേശിനി ഹെപ്സിബ ദേവമണി എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ചയും കൊണ്ടുപോകും. ​നാലുപേരുടെയും മൃതദേഹങ്ങൾ റാണിയ ജനറൽ ആശുപത്രിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. അവിടെ നിന്ന് കഴിഞ്ഞ ബുധനാഴ്ച എംബാമിംഗ് നടപടികൾക്കായി ജിദ്ദയിൽ എത്തിച്ചു. എയർ ഇന്ത്യയും ഇൻഡിഗോയും സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതാണ് നടപടികൾ പൂർത്തിയായിട്ടും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് എത്തിക്കുന്നതിൽ കാലതാമസത്തിനു ഇടയാക്കിയത്.


​ജിദ്ദ നവോദയയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്. മരുഭൂമിയിലെ ചെറുപട്ടണമായ റാണിയായിൽ മറ്റ് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്നതിനെ തുടർന്നാണ് കുടുംബത്തിന്റെ ആവശ്യപ്രകാരം നവോദയയെ നടപടികൾ പൂർത്തിയാക്കാൻ ഏൽപ്പിച്ചത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും നവോദയ ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനറുമായ പന്തളം ഷാജി, മോബിൻ തോമസ് എന്നിവർക്കാണ് നടപടികൾ പൂർത്തിയാക്കാനുള്ള പവർ ഓഫ് അറ്റോർണി കുടുംബം നൽകിയത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home