print edition ഇന്ത്യൻ പരിശീലകനാകാൻ ആഗ്രഹം: ദൊറാസൂ

വികാഷ് ദൊറാസൂ
കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനാകാൻ താൽപര്യമുണ്ടെന്ന് ഫ്രാൻസിന്റെ ലോകകപ്പ് താരം വികാഷ് ദൊറാസൂ. ‘പരിശീലക വേഷത്തിൽ ഞാൻ പുതുമുഖമാണ്. ഭാവിയിൽ ഇന്ത്യയെ പരിശീലിപ്പിക്കാൻ അവസരം കിട്ടിയാൽ സന്തോഷത്തോടെ സ്വീകരിക്കും. ഇന്ത്യൻ -ഫുട്‌ബോൾ വികസനത്തിനായി ഏത് തരത്തിലുള്ള സഹായത്തിനും ഞാൻ സന്നദ്ധനാണ്– ദൊറാസൂ പറഞ്ഞു.
നാളെ നടക്കുന്ന ഇന്ത്യ–ബ്രസീൽ മത്സരത്തിന്റെ ക്ഷണിതാവായാണ് മുൻ ഫ്രഞ്ച് താരം കൊൽക്കത്തയിൽ എത്തിയത്. ഇന്ത്യൻ വംശജരായ കളിക്കാരെ കൂടുതൽ ഉൾപ്പെടുത്തണമെന്നും അന്പത്തിരണ്ടുകാരൻ വ്യക്തമാക്കി. 2006 ലോകകപ്പിലാണ് -്രഫാൻസിനായി കളിച്ചത്. ലോകകപ്പ് കളിച്ച ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ്.









0 comments