സമരക്കാരെ തടയാൻ സാധിക്കാത്ത വഴിയിൽ എംഎൽഎ ഓഫീസ്

എംഎൽഎ ഓഫീസിലേക്കുള്ള വഴി, തുറന്ന നിലയിൽ ഗേറ്റ് കാണാം
കളമശേരി
എച്ച്എംടി കവലയിൽ മെയിൻ റോഡിൽ നിന്ന് 20 മീറ്ററോളം മാറി ചെങ്കുത്തായ വഴിയിലാണ് കളമശേരിയിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. വഴിയുടെ പ്രവേശന കവാടത്തിന് ഇരുഭാഗത്തും കടകളാണ്. ഓഫീസിന് തൊട്ടുമുന്നിൽ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും വീടുകളുമുണ്ട്.
എല്ലാത്തിനും കൂടി ഒരു ഗേറ്റ് മാത്രം. എംഎൽഎ ഓഫീസ് ഉപരോധം നടന്നാൽ സമരക്കാരെ തടയാൻ പൊലീസിന് മാർഗ്ഗങ്ങൾ ഇല്ല. പൊതുവഴി അടച്ചാൽ അത് നിയമ പ്രശ്‌നം സൃഷ്‌ടിക്കും. സമരക്കാർ നേരത്തെ തമ്പടിച്ചാലും കണ്ടെത്താൻ കഴിയില്ല.
പൊലീസിന്റെ പരിമിതികൾ ഇതാണെങ്കിലും കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നടത്തിയ എംഎൽഎ ഓഫീസ് മാർച്ച് തടഞ്ഞില്ലെന്നാരോപിച്ച് യുഡിഎഫ് നടത്തിയ സമരനാടകം എസ്ഐയുടെ സ്ഥലം മാറ്റത്തിലാണ് അവസാനിച്ചത്. ഓരോ സമരത്തിനും ഓരോ എസ്‌ഐമാരെ സ്ഥലം മാറ്റേണ്ട അവസ്ഥയിലാണ് എംഎൽഎ ഓഫീസിന്റെ അവസ്ഥയെന്നാണ് നാട്ടുകാരുടെ പരാതി.









0 comments