ഏഷ്യൻ ഗെയിംസ് സ്‌കിഫ് സെയിലിങ്
വെള്ളിത്തിളക്കത്തിൽ വരാപ്പുഴയിലെ അർധസഹോദരൻമാർ

ഏഷ്യൻ ഗെയിംസ് സ്‌കിഫ് സെയിലിങ്ങിൽ വെള്ളി നേടിയ മനു ഫ്രാൻസിസും പ്രിൻസ് നോബിളും
വൈപ്പിൻ
ഇന്ത്യയ്‌ക്കായി വെള്ളി നേടി വരാപ്പുഴ സ്വദേശികളായ അർധസഹോദരൻമാർ. ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സ്‌കിഫ് സെയിലിങ്ങിലാണ് പള്ളിപ്പുറം, വരാപ്പുഴ സ്വദേശികളായ മനു ഫ്രാൻസിസും പ്രിൻസ് നോബിളും റണ്ണേഴ്‌സ് അപ്പ് ആയി മെഡലിന് അർഹരായത്.
കൈയോ യാച്ച് ഹാർബറിൽ നടന്ന ഒമ്പതാമത്തെയും അവസാനത്തെയും മത്സരത്തിലായിരുന്നു ഇന്ത്യൻ ജോഡികളുടെ മെഡൽനേട്ടം. ഗെയിംസ് സെയിലിങ്ങിൽ ഇന്ത്യയുടെ ആദ്യ മെഡൽകൂടിയായിരുന്നു ഇവരുടേത്.
പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയ്‌ക്ക് സമീപം കുരിശിങ്കൽ നോബിൾ–ബിജു ദമ്പതികളുടെ മകനാണ് പ്രിൻസ് (30). ആർമിയിൽ ഹവിൽദാർ ആണ്. പ്രിൻസിനൊപ്പം മെഡൽ നേടിയത് വരാപ്പുഴ തുണ്ടത്തുംകടവ് കുരിശിങ്കൽ ഫ്രാൻസിസ് –മിനി ദമ്പതികളുടെ മകൻ മനു ഫ്രാൻസിസാണ്. ആർമിയിൽ നായിക് ആണ് മുപ്പത്തൊന്നുകാരൻ. ഇവരുടെ അമ്മമാരായ ബിജുവും മിനിയും സഹോദരിമാരാണ്. അബുദബിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും തായ്‌ലൻഡിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും പ്രിൻസും മനുവും വെങ്കലം നേടിയിട്ടുണ്ട്. ഹരിയാന സ്വദേശി സന്ദീപ് ജയിൻ ആണ് ഇരുവരുടെയും പരിശീലകൻ.








0 comments