Deshabhimani

സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി സമാപിച്ചു

സതീശന്റെ ഭരണവും 
പാതിവഴിയിൽ തീരും: 
എ വിജയരാഘവൻ

The CPI(M) extended district committee meeting

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ദിനത്തിൽ സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി വേദിയിൽ പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Oct 02, 2026, 03:24 AM | 1 min read

തൃപ്പൂണിത്തുറ


കൊട്ടും കുരവയുമായി അധികാരത്തിലേറിയ കോൺഗ്രസ് മുഖ്യമന്ത്രിമാർ പാതിവഴിയിൽ വീണ അനുഭവങ്ങൾ കേരളത്തിലുണ്ടെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. അമിതാധികാരത്തിന്റെ ശബ്ദമാണ്‌ സതീശന്‌. ഇടയ്‌ക്കുവച്ച്‌ അധികാരത്തിൽനിന്ന്‌ ഇറങ്ങേണ്ടിവന്ന കെ കരുണാകരന്റെയും എ കെ ആന്റണിയുടേയും ഗതി വി ഡി സതീശനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം എറണാകുളം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എ വിജയരാഘവൻ.

മുഖ്യമന്ത്രി വി ഡി സതീശൻ എടുക്കുന്ന തീരുമാനങ്ങൾ അറിയുന്നില്ലെന്ന്‌ യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശ് തുറന്നടിച്ചിരിക്കുകയാണ്‌.


സതീശൻ ആദ്യം അവിടത്തെ കാര്യങ്ങളാണ്‌ ശരിയാക്കേണ്ടത്‌. അഴിമതിയുടെ വാതിൽ തുറക്കുന്ന നയങ്ങളും തീരുമാനങ്ങളുമാണ്‌ യുഡിഎഫ്‌ സർക്കാരിൽ നിന്നുണ്ടാകുന്നത്‌. സതീശന്റെ വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ല. വർഗീയതയ്‌ക്ക്‌ കീഴ്‌പ്പെട്ടാണ്‌ ഭരണം. ന്യൂനപക്ഷ വർഗീയതയെ സംയോജിപ്പിക്കുകയും ആർഎസ്‌എസ്‌ താൽപര്യം സംരക്ഷിക്കുകയുമാണ്‌.സിപിഐ എമ്മിനെ ദുർബലപ്പെടുത്താൻ അധികാരം വിനിയോഗിക്കുന്ന യുഡിഎഫ്‌ സർക്കാർ, യൂത്ത്‌ കോൺഗ്രസിനെയും പൊലീസിനെയും ഉപയോഗിച്ച്‌ വിദ്യാർഥികളെ തല്ലിച്ചതയ്‌ക്കുകയാണ്‌. ഇപ്രകാരം മുന്നോട്ടുപോകാമെന്ന്‌ കരുതേണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.


ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പുഷ്‌പ ദാസ്‌ എന്നിവർ സംസാരിച്ചു. തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി സി ഷിബു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home