Deshabhimani

കോടിയേരിക്ക് നാടിന്റെ സ്മരണാഞ്ജലി

A TRIBUTE IN REMEMBRANCE

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി 
എസ് സതീഷ് പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Oct 02, 2026, 03:07 AM | 1 min read

കൊച്ചി


സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്. ജില്ലയിലെ മുഴുവന്‍ ലോക്കല്‍, ഏരിയ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗം നടക്കുന്ന തൃപ്പൂണിത്തുറയില്‍ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പതാക ഉയർത്തി.


അതുല്യമായ സംഘടനാ വൈഭവവും മികവാര്‍ന്ന സമരപോരാട്ടവീര്യവും പ്രകടിപ്പിച്ച സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ എ വിജയരാഘവൻ പറഞ്ഞു. വളരെ ചെറുപ്പത്തില്‍ സംഘടനാപ്രവര്‍ത്തനം ആരംഭിച്ച കോടിയേരി, അവസാനംവരെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. മരണംവരെ കമ്യൂണിസ്റ്റാകുക എന്നത് ത്യാഗനിര്‍ഭരമായ ചരിത്രദൗത്യമാണെന്നും ആ നിലയിലാണ് കോടിയേരി പ്രവര്‍ത്തിച്ചതെന്നും എ വിജയരാഘവന്‍ പറഞ്ഞു.


അനുസ്മരണ യോഗത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി രാജീവ്, തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി ജയരാജന്‍, എം വി ജയരാജന്‍, എം സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ കലൂര്‍ ലെനിന്‍ സെന്ററില്‍ ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി സി ഷിബു ഉദയംപേരൂർ സൗത്ത് എം ആർ വിദ്യാധരൻ മന്ദിരത്തിലും ഷാജി മുഹമ്മദ് പൈങ്ങോട്ടൂർ കടവൂരിലും പതാക ഉയർത്തി. ദേശാഭിമാനി കൊച്ചി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണത്തില്‍ ജനറല്‍ മാനേജര്‍ കെ ജെ തോമസ് പതാക ഉയര്‍ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home