ഓട്ടോറിക്ഷയിൽ മറന്ന സ്വർണം ഡ്രൈവർ ഉടമയ്ക്ക് തിരികെനൽകി

ഓട്ടോറിക്ഷയിൽ യാത്രയ്ക്കിടെ മറന്നുവച്ച സ്വർണ ചെയിൻ ഉടമയ്ക്ക് ഓട്ടോഡ്രൈവർ മാത്തുകുട്ടി തിരികെ നൽകുന്നു
ആലുവ
ഓട്ടോറിക്ഷയിൽ യാത്രയ്ക്കിടെ മറന്നുവച്ച സ്വർണ ചെയിൻ ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാത്തുകുട്ടി.
കോതമംഗലം സ്വദേശിനിയായ അൻസുവും അമ്മയും വ്യാഴാഴ്ച ആലുവയിലെത്തി കൈയിൽ ധരിക്കുന്ന മൂന്നുഗ്രാം വരുന്ന സ്വർണ ചെയിൻ വാങ്ങിയശേഷം ഓട്ടോറിക്ഷയിൽ കയറി ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോയിരുന്നു. കുറച്ചു കഴിഞ്ഞാണ് സ്വർണം നഷ്ടപ്പെട്ടത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ആലുവ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.
പൊലീസ് ഇവരെയും കൂട്ടി ഹോട്ടലിലെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് മാത്തുകുട്ടി തനിക്ക് ലഭിച്ച സ്വർണം ഉടമയെ ഏൽപ്പിക്കാനായി അവിടെയെത്തിയത്. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ മാത്തുകുട്ടി ഉടമയായ അൻസുവിന് സ്വർണ ചെയിൻ കൈമാറി.







0 comments