Deshabhimani

അനധികൃത നിലംനികത്തൽ

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി

Illegal land reclamation

ആലങ്ങാട് സഹ. ബാങ്കിന് മുന്നിലുള്ള നിലം മണ്ണിട്ട് നികത്തിയനിലയിൽ

വെബ് ഡെസ്ക്

Published on Oct 02, 2026, 02:54 AM | 1 min read

ആലങ്ങാട്


ആലങ്ങാട് മേഖലയിൽ അനധികൃതമായി നിലം നികത്താനുള്ള ശ്രമം. പരാതിയെ തുടർന്ന് സ്റ്റോപ് മെമ്മോ നൽകാനെത്തിയ ആലങ്ങാട് പഞ്ചായത്ത് അധികൃതർക്ക്‌ ഭൂമാഫിയയുടെ ഭീഷണി. ആലങ്ങാട്–വരാപ്പുഴ റോഡിൽ ആലങ്ങാട് സഹകരണ ബാങ്കിനുമുന്നിലുള്ള ഒന്നരയേക്കറോളം വരുന്ന നിലമാണ്‌ മണ്ണടിച്ചു നികത്താനുള്ള ശ്രമം നടന്നത്.


പഞ്ചായത്തിലെ പല തോടുകളും നിലങ്ങളും ഭൂമാഫിയ നികത്താൻ ശ്രമിക്കുന്നതായുള്ള ആക്ഷേപം നിലനിൽക്കെയാണ്‌ രാത്രിയുടെ മറവിൽ കഴിഞ്ഞദിവസം ഭൂമാഫിയ ഇവിടെ മണ്ണടിച്ച്‌ നികത്തിയത്. നാട്ടുകാർ ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.


കഴിഞ്ഞദിവസം കരുമാല്ലൂർ പഞ്ചായത്തിലെ വെളിയത്തുനാട് ഭാഗത്ത് ഭൂമാഫിയ കൃഷിഭൂമി നികത്താൻ ശ്രമം നടത്തിയത് റവന്യു അധികൃതരെത്തി തടഞ്ഞിരുന്നു. കൂടാതെ കോട്ടുവള്ളി പഞ്ചായത്തിലെ മാത്തയിൽ തോട് നികത്താൻ ശ്രമിച്ചതും പഞ്ചായത്ത് അധികൃതർ തടസ്സപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ്‌ ആലങ്ങാട് കൊടുവഴങ്ങ ഭാഗത്തും നിലം നികത്താൻ ശ്രമിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഭൂവുടമയായ കണ്ണൂർ സ്വദേശി സി ബി ബാബുവിന്‌ സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home