Deshabhimani

വയോജനദിനം ആചരിച്ചു

International Day of Older Persons

ഇല്ലിത്തോട് സ്കൂളിൽ സംഘടിപ്പിച്ച വയോജനസംഗമം

വെബ് ഡെസ്ക്

Published on Oct 02, 2026, 02:46 AM | 6 min read

നെടുമ്പാശേരി


നെടുമ്പാശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിവിധ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര വയോജന ദിനാചരണങ്ങൾ കാംകോ എംപ്ലോയീസ് സൊസൈറ്റി പ്രസിഡന്റ് കെ പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മർക്കന്റയിൽ സഹകരണ സംഘം പ്രസിഡന്റ് സി പി തരിയൻ അധ്യക്ഷനായി. വിവിധ സഹകരണ സംഘം പ്രസിഡന്റുമാരായ പി ജെ ജോണി, പി ജെ ജോയ്, കെ കെ വിജു, കെ ബി സജി, എ വി രാജഗോപാൽ, കെ ജെ പോൾസൺ തുടങ്ങിയവർ സംസാരിച്ചു. സഹകരണ സംഘങ്ങൾ വയോജന വിശ്രമകേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു.


കുന്നുകര പഞ്ചായത്ത് അയിരൂർ മൂന്നാംവാർഡിൽ നടന്ന വയോജനദിനാചരണ സ്നേഹസംഗമം ഡോ. ജെയൻ മേരി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൽ എ മോഹനൻ അധ്യക്ഷനായി. പ്രദേശത്തെ മുതിർന്ന പൗരരെ ആദരിക്കൽ, സൗജന്യ മരുന്ന് വിതരണം, സംഗീത പരിപാടികൾ എന്നിവ നടന്നു.


കാലടി


അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും ഇല്ലിത്തോട് മഹാത്മാ ലൈബ്രറി വയോജന വേദിയും ചേർന്ന് ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ പേരിൽ വയോജന വാരാഘോഷവും വിദ്യാർഥി, -വയോജനസംഗമവും സംഘടിപ്പിച്ചു. പരിപാടിയുടെ സ്‌മരണയ്ക്കായി ഇല്ലിത്തോട് ഗവ. പ്രൈമറി ഹെൽത്ത് സെന്ററിനോടുചേർന്ന് മുന്തിരിച്ചെടികൾ നട്ടു. മലയാറ്റൂർ–നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ്‌ സലോമി ടോമി ഉദ്ഘടനം ചെയ്തു. വാർഡ് അംഗം മാർട്ടിൻ കുഴിക്കാട്ടുശേരി അധ്യക്ഷനായി.


നാടൻകളികൾ പുനരാവിഷ്കരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. സി എ ബിജോയ്, റിനി ജോസഫ്, ജീന മാഞ്ഞൂരൻ, സനിൽ പി തോമസ് എന്നിവർ സംസാരിച്ചു.


അങ്കമാലി


സിനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ തുറവൂർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച വയോജന ആഘോഷം മേഖലാ പ്രിസിഡന്റ് എം വി മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രിസിഡന്റ് പി എൻ ചെല്ലപ്പൻ അധ്യക്ഷനായി.

പഞ്ചായത്ത് അംഗം രജനി ബൈജുവും മുതിർന്ന അംഗം പി ഡി പത്രോസും ചേർന്ന് കേക്ക് മുറിച്ചു. സീനിയർ അധ്യാപകൻ സി കെ മാതു ചിറക്കലിനെ വി ടി ഭട്ടതിരിപ്പാട് ട്രസ്റ്റ്‌ സെക്രട്ടറി കെ എൻ വിഷ്ണു പൊന്നാട അണിയിച്ച്‌ ആദരിച്ചു. പി വി ജോയ്, ജി തുളസിധരൻ, എ കെ രാഗേഷ്, സി ടി ജോസഫ്, ഇ കെ ഭാനുമതി, കെ പി രാജൻ, പി കെ ശിവൻ, പി എൽ ലോനപ്പൻ എന്നിവർ സംസാരിച്ചു.


ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അങ്കമാലി സ്നേഹക്കൂട് പകൽവീട്ടിൽ വയോജനസംഗമം സംഘടിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ ജാൻസി അരിക്കൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം മാനേജർ മരിയ ബെന്നി ക്ലാസ് നയിച്ചു. സിസ്റ്റർ ചൈതന്യ സംസാരിച്ചു. തൃക്കാക്കര കെഎംഎം കോളേജ്, കാക്കനാട് രാജഗിരി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് പകൽവീട് സന്ദർശിച്ച് പരിപാടികൾ ഏകോപിപ്പിച്ചത്.


കാലടി


നീലീശ്വരം–മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി വയോജനസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ടി എൽ പ്രദീപ് ഉദ്ഘടനം ചെയ്തു. കെ കെ രവി പ്രഭാഷണവും നടത്തി. ജനതാ പ്രദീപ് ക്ലാസടുത്തു. വയോജനവേദി കൺവീനർ എം പി വർഗീസ്, ടി സി ബാനർജി എന്നിവർ സംസാരിച്ചു.


മൂവാറ്റുപുഴ


ലോക വയോജനദിനത്തിൽ കെഎസ്എസ്‌പിയു പായിപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രായമായ സർവീസ് പെൻഷൻകാരെ വീടുകളിലെത്തി ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി അർജുനൻ പൊന്നാട അണിയിച്ച് മധുരപലഹാരങ്ങൾ നൽകി. ബി സുലോചന കൃഷ്ണവിലാസം, ആനന്ദവല്ലിയമ്മ കലനാല്‍, ഓമനയമ്മ ഭാസ്കരവിലാസം, പൊന്നമ്മ കാവുംമോളത്ത്, സതി രാമൻനായർ ഓലിക്കുളങ്ങര, ലക്ഷ്മിക്കുട്ടിയമ്മ തോട്ടത്തിൽകുടി പുത്തൻപുര, കെ കെ സുലോചന ശ്രീവിഹാർ എന്നിവരെയാണ് ആദരിച്ചത്.


കോതമംഗലം


കെഎസ്എസ്‌പിയു കോതമംഗലം വെസ്റ്റ് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വയോജനദിനാചരണം അഡ്വ. സി കെ ജോർജ്‌ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്‌പിയു ബ്ലോക്ക് പ്രസിഡന്റ്‌ കെ പി മോഹനൻ അധ്യക്ഷനായി. മുതിർന്ന സംഘടനാ പ്രവർത്തകനായ സംസ്ഥാന കമ്മിറ്റി അംഗം ചെറുവട്ടൂർ നാരായണനെ ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി ജോസ് ചോലിക്കര, കെ ജെ തോമസ്, എ ആർ വിലാസിനി, പി ജെ ഗ്രിഗറി, പൗലോസ് തോമസ്, എ കെ ജോൺ, എ കെ കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.


കൂത്താട്ടുകുളം


ലോക വയോജനദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം കരുണാഭവനിലെ പ്രായമായവർക്കൊപ്പം കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികൾ പൂക്കൾ നൽകിയും കേക്കു മുറിച്ചും മധുരം നൽകിയും സന്തോഷം പങ്കിട്ടു. ഇവിടേക്ക് ആവശ്യമായ വിവിധ സാധനങ്ങൾ വാങ്ങി നൽകി.

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 55 പേരാണ് കരുണാ ഭവനിൽ താമസിക്കുന്നത്. ഹെഡ്മിസ്ട്രസ് ടി വി മായ, ലിനു റോസ് ഇഗ്‌നേഷ്യസ്, ആതിര സുരേഷ്, സിസ്‌റ്റർ പ്രേഷിത, സിസ്റ്റർ വെനീസ് തുടങ്ങിയവർ സംസാരിച്ചു.


കവളങ്ങാട്


ലോക വയോജനദിനാചരണത്തിന്റെ ഭാഗമായി സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പല്ലാരിമംഗലം, വാരപ്പെട്ടി വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മുതിർന്നവരെ ആദരിച്ചു. കവളങ്ങാട് നടത്തിയ ദിനാചരണത്തിൽ മേഖലാ സെക്രട്ടറി എം പി വർഗീസ്, പ്രസിഡന്റ്‌ എം എം ബഷീർ എന്നിവർ സംസാരിച്ചു.

​കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പോത്താനിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദിനാചരണത്തിൽ ഇ കെ പദ്മനാഭൻ, സി കെ കോശി തുടങ്ങിയവർ സംസാരിച്ചു.


മൂവാറ്റുപുഴ


സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ആയവന യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജനദിനം ആചരിച്ചു. അസോസിയേഷൻ മൂവാറ്റുപുഴ ഏരിയ ട്രഷറർ സി ആർ ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ ഐ വിശ്വനാഥൻ അധ്യക്ഷനായി. മുതിർന്ന അംഗങ്ങളായ കെ പി ശിവശങ്കരൻനായർ, ടി സി കുട്ടി, കെ എ ഒ ബഷീർ എന്നിവരെ ആദരിച്ചു. ഡോ. അഹിദ കെ ഖാദർ, പി എം ജോഷി എന്നിവർ ക്ലാസെടുത്തു. ആയവന പഞ്ചായത്ത് അംഗം കെ ടി രാജൻ, സി കെ സോമൻ എന്നിവർ സംസാരിച്ചു.


പെരുമ്പാവൂർ


വെങ്ങോല പഞ്ചായത്ത് ആറാംവാർഡിൽ കുറ്റിപ്പാടം അങ്കണവാടിയുടെയും ദയ ചാരിറ്റി സംഘടനയുടെയും ആഭിമുഖ്യത്തിൽ വയോജനദിനം ആചരിച്ചു. ജില്ലാപഞ്ചായത്ത് അംഗം ടി എസ് സുമയ്യ ഉദ്ഘാടനം ചെയ്തു. സി എ ഷാഹുൽ അധ്യക്ഷനായി. എസ് ഐ ചന്ദ്രലേഖ ക്ലാസ് എടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആരതി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വെങ്ങോല പഞ്ചായത്ത് അംഗങ്ങളായ റെമീന ജലാൽ, ജെയ്സി വിപിൻ, നദീറ അബ്ദുൾ റഹ്മാൻ, റെജി കുറ്റിപ്പാടം, എ കെ സുലൈമാൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. 65 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു. ​


ആലങ്ങാട്/പറവൂർ


​കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ്‌ ലൈബ്രറിയുടെ നേതൃത്വത്തിൽ നാട്ടുവെളിച്ചം വയോജനവേദിയുടെ 10–-ാംവാർഷികവും വയോജനദിനാചരണവും നടത്തി. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. പി ആർ മണി അധ്യക്ഷനായി.


മൂലമ്പിള്ളി സീനിയർ സിറ്റിസൺ ഫോറം വയോജനദിനാഘോഷം മൂലമ്പിള്ളി പള്ളിവികാരി ഫാ. ഫ്രാൻസിസ് ഡിസിൽവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ ജെ ജോർജ് അധ്യക്ഷനായി.

കെടാമംഗലം സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ വയോജനദിനാചരണവും വിനോദയാത്രയും നടത്തി. കവിത ഗ്രൂപ്പ് എംഡി കെ ഒ വർഗീസ് വിനോദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പി പി ജോഷി അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി എ സോജൻ സംസാരിച്ചു. ചിറ്റാറ്റുകര പ്രത്യാശ വയോജന ക്ലബ് ലോക വയോജനദിനാചരണം ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം ഭാനുമതി ശിവൻ അധ്യക്ഷനായി.


വടക്കേക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനദിനത്തിന്റെ ഭാഗമായി ‘രണ്ടാം ബാല്യം വയോജനസംഗമം 2.0' സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ദിവ്യ സനിൽകുമാർ അധ്യക്ഷയായി.

മുതിർന്ന പൗരർക്കായി എല്ലാ വാർഡുകളിലും പഞ്ചായത്ത്‌ നേതൃത്വത്തിൽ പകൽവീടുകൾ തുടങ്ങും. മുതിർന്നവർക്ക് ആരോഗ്യസംരക്ഷണവും പാലിയേറ്റീവ് പരിചരണവും ഉറപ്പാക്കും. സൗജന്യ കൗൺസലിങ്‌, ഡിജിറ്റൽ സാക്ഷരതയും പ്രത്യേക ഹെൽപ്പ് ഡെസ്കും തുടങ്ങും. സൗജന്യ നിയമസഹായവും ബോധവൽക്കരണവും ഉറപ്പാക്കും. സിന്ധു മനോജ്‌, കെ കെ ഗിരീഷ്, കെ എ അജിത എന്നിവർ സംസാരിച്ചു.


​കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പറവൂർ സെൻട്രൽ ബ്ലോക്ക് ഇടക്കാല കൗൺസിൽ യോഗവും വയോജനദിനാചരണവും സംസ്ഥാന സെക്രട്ടറി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ കെ എസ് സലിം അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പി എൻ ഓമന റിപ്പോർട്ട് അവതരിപ്പിച്ചു. പി ചന്ദ്രശേഖരപിള്ള, പി കെ കൃഷ്ണപിള്ള, ടി ജി അയ്യപ്പൻപിള്ള, ടി എസ് ശിവൻ, എം പി ഏഞ്ചൽസ്, കെ എം കമറുദ്ദീൻ എന്നിവർ സംസാരിച്ചു.


വൈപ്പിൻ


കുഴുപ്പിള്ളി തുണ്ടിപ്പുറം ദർശന, സദ്ഗമയ എന്നീ വയോജന കൂട്ടായ്മകൾ ചേർന്ന്‌ നടത്തിയ വയോജനദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ലിജി തദേവൂസ് ഉദ്ഘാടനം ചെയ്‌തു. ഓമന നാരായണൻ അധ്യക്ഷയായി. മുതിർന്ന അംഗങ്ങളെ ജില്ലാപഞ്ചായത്ത് അംഗം കെ എസ്‌ നിബിൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ എസ്‌ സൂരജ്, വാർഡ് അംഗമ പ്രസീജ അജേഷ്, സി കെ അനന്ത കൃഷ്ണൻ എന്നിവർ സംസാരിച്ചു. കലാപരിപാടികകളും നടന്നു.


എളങ്കുന്നപ്പുഴ നാലാംവാർഡിൽ സിറ്റിസൺ വയോജന കൂട്ടായ്മയുടെ ദിനാചരണം ഞാറക്കൽ പൊലീസ് ഹൗസ് ഓഫീസർ അഷ്റഫ് ബൈജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ മേബിൾ അധ്യക്ഷയായി. എടവനക്കാട്‌ എസ്ഡിപിവൈ കെപിഎം ഹൈസ്കൂൾ ദിനാചരണം സി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. പ്രധാനാധ്യാപിക സി രത്‌നകല അധ്യക്ഷയായി. നായരന്പലം ടാഗോർ റസിഡന്റ്‌സ്‌ വയോജന ക്ലബ്ബിൽ നടന്ന പരിപാടി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജിഷ ശ്രീരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. ക്ലബ്‌ പ്രസിഡന്റ്‌ രമണി ഫൽഗുനൻ അധ്യക്ഷയായി.


പള്ളിപ്പുറത്ത് വയോജനങ്ങൾക്ക് തണൽ എന്ന സംഘടനയുടെ നേതൃത്വത്തിൽ വയോജനസംഗമവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. നടി പ‍ൗളി വത്സൻ ഉദ്‌ഘാടനം ചെയ്‌തു. ചെയർമാൻ വി എക്‌സ് ബനഡിക്ട് അധ്യക്ഷനായി.


അയ്യമ്പിള്ളി തറവട്ടം അമല അങ്കണവാടിയുടെ കീഴിലെ അഞ്ച് വയോജന ഗ്രൂപ്പുകളുടെ വാർഷികവും വയോജനദിനാഘോഷവും പഞ്ചായത്ത് പ്രസിഡന്റ് ലിജി തദേവൂസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ വി പുരുഷൻ അധ്യക്ഷനായി.


എടവനക്കാട് അണിയൽ സ്‌നേഹാലയ വയോജന ക്ലബ് വയോജനദിനാചരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിയ റോസ്മി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോൺ മുക്കത്ത് അധ്യക്ഷനായി.


തൃപ്പൂണിത്തുറ


തെക്കുംഭാഗം ഗ്രാമീണ വായനശാലയുടെ വയോജനവേദിയും തൃപ്പൂണിത്തുറ അസോസിയേഷൻ ഓഫ് സീനിയർ സിറ്റിസൻസും ചേർന്ന്‌ സംഘടിപ്പിച്ച വയോജനദിനാചരണം നഗരസഭ ചെയർമാൻ പി എൽ ബാബു ഉദ്ഘാടനം ചെയ്തു. എ എ പൗലോസ് അധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്‌സൺ രാധിക വർമ, ഇ എസ് രാകേഷ് പൈ, കെ ടി അഖിൽ ദാസ്, മുഹമ്മദ് സഗീർ തുടങ്ങിയവർ സംസാരിച്ചു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തെക്കുംഭാഗം യൂണിറ്റ് വയോജനദിനം ആചരിച്ചു.


ജസ്റ്റിസ് പി എസ് ഗോപിനാഥൻ ഉദ്‌ഘാടനം ചെയ്തു. കെ കെ ജോസ് അധ്യക്ഷനായി. 80 വയസ്സ്‌ കഴിഞ്ഞ അംഗങ്ങളെ കൗൺസിലർ പി എം ബിനീഷ് ആദരിച്ചു.


​മുളന്തുരുത്തി തുരുത്തിക്കര സയൻസ് സെന്ററിൽ വയോജന സമിതി സംഘടിപ്പിച്ച ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജയ സോമൻ ഉദ്ഘാടനം ചെയ്തു. കെ കെ ജോർജ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ ജോഷി മുതിർന്ന പൗരരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ലിജോ ജോർജ്, വൈസ്‌ പ്രസിഡന്റ്‌ മഞ്ജു അനിൽകുമാർ എന്നിവർ സംസാരിച്ചു. ​


നെട്ടൂര്‍ ദേശീയ വായനശാലയില്‍ ജി കെ പിള്ള തെക്കേടത്ത് അധ്യക്ഷനായി. യോഗാചാര്യന്‍ പതഞ്ജലി ഉണ്ണിരാമന്‍, വി കെ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.


​കെഎസ്എസ്‌പിയു തൃപ്പൂണിത്തുറ നോർത്ത് യൂണിറ്റിന്റെ വയോജനദിനം എരൂർ പാമ്പാടിത്താഴം വൃദ്ധസദനത്തിൽ ആഘോഷിച്ചു. കൗൺസിലർ കെ കെ ബാലകൃഷ്ണൻ, എൻ കെ സുഭദ്ര തുടങ്ങിയവർ സംസാരിച്ചു.


എരൂർ ഗ്രാമീണ വായനശാല, ബിപിസിഎൽ കൊച്ചി റിഫൈനറിയുമായി സഹകരിച്ച് കൂട്ടനടത്തം സംഘടിപ്പിച്ചു. വോളിബോൾ മുൻ ഇന്ത്യൻ ക്യാപ്‌ടൻ ടോം ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. പി ബി സതീശൻ, സിന്ധു ദാസ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home