ജനം പറഞ്ഞു, ഗ്യാനേഷ് കുമാർ ഗെറ്റൗട്ട്

എൽഡിഎഫ് പ്രതിഷേധം തിരുനക്കരയിൽ കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ഡോ. എൻ ജയരാജ് ഉദ്ഘാടനംചെയ്യുന്നു
കോട്ടയം ഭരണഘടനാ വിരുദ്ധമായും ബിജെപി ഏജന്റായും പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ജനരോഷം ജ്വലിച്ചു. തിരുനക്കര ഗാന്ധിസ്‌ക്വയറിൽ നടന്ന പൊതുയോഗം മുൻ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനംചെയ്‌തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു, സിപിഐ ജില്ലാ സെക്രട്ടറി വി കെ സന്തോഷ്‌കുമാർ, സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി കെ ശശിധരൻ, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, ബെന്നി മൈലാടൂർ, കെ ആർ രാജൻ, മാത്യൂസ് ജോർജ്, രാജീവ് നെല്ലിക്കുന്നേൽ, ബാബു കപ്പക്കാലാ, സുഭാഷ് പുഞ്ചക്കോട്ടിൽ, ജോസ് പുത്തൻകാല, ജോസഫ് ചാമക്കാല, ഒൗസേപ്പച്ചൻ വാളിപ്ലാക്കൽ, ജോർജുകുട്ടി അഗസ്‌റ്റി, ബെന്നി കുര്യൻ, സിറിയക്ക് ചാഴിക്കാടൻ, മാത്യുകുട്ടി കുഴിഞ്ഞാലിൽ, സക്കറിയാസ് കുതിരവേലി എന്നിവർ സംസാരിച്ചു. വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഏകപക്ഷീയ തീരുമാനങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നടപ്പാക്കുന്നത്. സഹ കമീഷണർമാരുടെ അഭിപ്രായങ്ങൾ പോലും മാനിക്കാതെയാണ് പ്രവർത്തനം. ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്‌ത അഖിലേന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധം.









0 comments