Deshabhimani

കാന നിർമാണം അപകടഭീഷണിയായി

സിവിൽ സ്റ്റേഷൻ–കുന്നുംപുറം 
റോഡിൽ യാത്രക്കാർ ദുരിതത്തിൽ

Drain construction poses a safety hazard.

സിവിൽ സ്റ്റേഷൻ ഓൾഡ് കുന്നുംപുറം റോഡിലെ ഇടുങ്ങിയ ഭാഗത്ത് 
കാന നിർമാണം നടക്കുന്നയിടത്ത് സുരക്ഷയ്ക്കായി റിബൺ കെട്ടിയിരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 02, 2026, 02:56 AM | 1 min read

കാക്കനാട്


സിവിൽ സ്റ്റേഷൻ ഓൾഡ് കുന്നുംപുറം റോഡിൽ നഗരസഭ നടത്തുന്ന കാന നിർമാണം യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. പൊതുമരാമത്ത് റോഡിന്റെ വശം കുഴിച്ചെടുത്താണ് കാന നിർമാണം നടക്കുന്നത്. തിരക്കേറിയ റോഡിൽ കാനയും റോഡും വേർതിരിക്കാൻ ചെറിയ പ്ലാസ്റ്റിക് കയർ മാത്രമാണ് കെട്ടിയിട്ടുള്ളത്. പല ഭാഗങ്ങളിലും ഇത്‌ അഴിഞ്ഞ് തൂങ്ങിയനിലയിലാണ്.


നിരവധി കാൽനടയാത്രക്കാരാണ്‌ ദിവസേന ഇതുവഴി കടന്നുപോകുന്നുത്‌. എതിർദിശയിൽനിന്ന് വാഹനങ്ങളെത്തുമ്പോൾ വശത്തേക്ക് ഒതുക്കേണ്ടിവരുന്ന വാഹനങ്ങൾ കാനയിൽ അകപ്പെടാനുള്ള സാധ്യതയുമുണ്ട്. സുരക്ഷാ ബാരിക്കേഡുകളോ കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ അപകടസാധ്യത കൂടുതലാണെന്ന് യാത്രക്കാർ പറയുന്നു.


രാത്രിയിൽ റോഡിൽ വഴിവിളക്കുകൾ കുറവായതിനാൽ സ്ഥിതി കൂടുതൽ അപകടകരമാണ്. സിവിൽ ലൈൻ റോഡിലെ കുന്നുംപുറം ജങ്ഷനിൽ വൺവേ ഏർപ്പെടുത്തിയതോടെ ഇവിടെനിന്ന് സീപോർട്ട് ലിങ്ക് റോഡിലേക്ക് നേരിട്ട് പ്രവേശനമില്ല. സിവിൽ സ്റ്റേഷൻ–കുന്നുംപുറം റോഡിലൂടെയാണ് നിലവിൽ കൂടുതൽ വാഹനങ്ങളും കടന്നുപോകുന്നത്. നിർമാണസ്ഥലത്ത് അടിയന്തരമായി സുരക്ഷാ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും രാത്രികാല വെളിച്ചവും ഒരുക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home