കോടിയേരി സ്‌മരണയിൽ നാട്

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി ആർ നാസർ പതാക ഉയർത്തുന്നു

സ്വന്തം ലേഖകൻ
Published on Oct 02, 2026, 03:03 AM | 1 min read
ആലപ്പുഴ
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമ പുതുക്കി നാട്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരകത്തിൽ ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എച്ച് സലാം, വി ജി മോഹനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ബി അശോകൻ, യു പ്രതിഭ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ് ചേർത്തലയിലും കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ കായംകുളത്തും പങ്കെടുത്തു. ജില്ലയിൽ ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർടി ഓഫീസുകളിലും പതാക ഉയർത്തി. പ്രഭാതഭേരിയും അനുസ്‌മരണ യോഗങ്ങളും സംഘടിപ്പിച്ചു.








0 comments