Deshabhimani

ജ്വല്ലറി ഉടമയെ കാറിടിച്ചുവീഴ്‌ത്തി കവര്‍ച്ച നടത്തിയ കേസ്‌

കോണ്‍ഗ്രസ് നേതാവടക്കം 
നാലുപേര്‍ പിടിയിൽ

ജൂവലറി ഉടമെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതികൾ. ഇടത്തേ അറ്റത്ത് സജീർ 
(താടിക്ക് കൈ കൊടുത്ത് നിൽക്കുന്നത് )

ജൂവലറി ഉടമെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതികൾ. ഇടത്തേ അറ്റത്ത് സജീർ 
(താടിക്ക് കൈ കൊടുത്ത് നിൽക്കുന്നത് )

വെബ് ഡെസ്ക്

Published on Oct 02, 2026, 03:05 AM | 1 min read

തുറവൂർ
പൊന്നാംവെളി ടൗണിലെ സൗമ്യജ്വല്ലറി ഉടമയെ കാര്‍ ഇടിച്ചുവീഴ്‌ത്തി ബാഗ് കവര്‍ന്ന സംഭവത്തില്‍ കോൺഗ്രസ് നേതാവടക്കം നാലുപേര്‍ പിടിയില്‍. കവര്‍ച്ച ആസൂത്രണം ചെയ്ത ജ്വല്ലറിക്ക് സമീപം കട നടത്തുന്ന കോണ്‍ഗ്രസ് വയലാർ ബ്ലോക്ക് എക്‌സിക്യൂട്ടീവ്‌ അംഗം പട്ടണക്കാട് പെരുകുളങ്ങര വീട്ടിൽ സജീർ (45) ചേര്‍ത്തല തെക്ക്‌ പഞ്ചായത്ത് അരീപ്പറമ്പ് ലക്ഷ്മി വിലാസത്തില്‍ ശ്രീകുമാര്‍(42),തിരുവനന്തപുരം ഇടവ വാലയില്‍ വീട്ടില്‍ അജയഘോഷ്(34),തിരുവനന്തപുരം വിളവൂര്‍ക്കല്‍ നിലയത്തില്‍ ബിബിന്‍(44) എന്നിവരാണ് പട്ടണക്കാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 26-ന് രാത്രി 8.30നായിരുന്നു കവർച്ച നടന്നത്. ജ്വല്ലറി പൂട്ടി ഇറങ്ങിയ ഉടമ ബി സലിപനെ(60)യാണ് വഴിചോദിക്കാനെന്ന പേരില്‍ കാര്‍ നിര്‍ത്തി ഡോര്‍കൊണ്ട് ഇടിച്ചുവീഴ്‌ത്തി കൈയിലുണ്ടായിരുന്ന ബാഗ് കവർന്നത്‌ .ആക്രമണത്തില്‍ സലിപന്റെ കാലിലെ മൂന്നുവിരൽ ഒടിഞ്ഞു. സ്വര്‍ണം ലോക്കറില്‍ വച്ചിട്ട്‌ ഇറങ്ങിയതിനാല്‍ താക്കോല്‍കൂട്ടവും 2000 രൂപയും അഞ്ചുകിലോ അരിയും മാത്രമാണ് ബാഗിലുണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൃശൂര്‍ ടൗണ്‍ ഭാഗത്ത് നിന്നും ശ്രീകുമാര്‍, അജയഘോഷ്, ബിപിന്‍ എന്നിവർ പിടിയിലായത്. സജീറിനെ പട്ടണക്കാടുനിന്നും പിടികൂടി. കവര്‍ച്ചക്കായി ഉപയോഗിച്ച കാര്‍ വാടകക്കെടുത്തതാണ്. പിടിയിലായ ചേര്‍ത്തല തെക്ക്‌ സ്വദേശി ശ്രീകുമാര്‍ ലോറി ഡ്രൈവറാണ്. അജയഘോഷ് ശ്രീകുമാര്‍ ഓടിക്കുന്ന ലോറിയിലെ ക്ലീനറും ബിപിന്‍ ശ്രീകുമാറിന്റെ ബന്ധുവുമാണ്. പിടിയിലായ സജീർ പട്ടണക്കാട് സർവീസ് സഹകരണ ബാങ്ക് 1144 ഡയറക്ടർ ബോർഡംഗമാണ്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home