Deshabhimani

ലോറിയിൽനിന്ന്‌ തടിക്കഷ്‌ണങ്ങൾ റോഡിൽ വീണു

Logs fell onto the road.

റിഫൈനറി റോഡിൽ അപകടത്തിൽപ്പെട്ട തടിലോറി

വെബ് ഡെസ്ക്

Published on Oct 02, 2026, 02:10 AM | 1 min read

തൃപ്പൂണിത്തുറ


മരത്തടി കയറ്റിയ ട്രെയ്‌ലർ ലോറിയുടെ സൈഡ് ബോഡി തകർന്നതിനെ തുടർന്ന് തടിക്കഷ്‌ണങ്ങൾ റോഡിൽ വീണു. വ്യാഴം പുലർച്ചെ മൂന്നോടെയാണ്‌ സംഭവം.


ആളൊഴിഞ്ഞ സമയത്തായതിനാൽ വൻ അപകടം ഒഴിവായി. തൃപ്പൂണിത്തുറ എസ്എൻ ജങ്‌ഷൻ മേൽപ്പാലത്തിനടുത്ത് മിൽമ ഡെയറിയുടെ മുന്നിലാണ് തടിക്കഷ്‌ണങ്ങൾ വീണത്. കൊല്ലം ഭാഗത്തുനിന്ന്‌ അങ്കമാലിയിലേക്കുള്ള ലോറി, റിഫൈനറി റോഡിലൂടെ സീപോർട്ട് എയർപോർട്ട് റോഡിലേയ്ക്ക് പോകുകയായിരുന്നു.


16 ചക്രങ്ങളുള്ള വലിയ ലോറിയിൽ നിറയെ ഉരുൾത്തടികൾ കയറ്റിയിരിക്കുകയായിരുന്നു. ബോഡി മുഴുവനായി വടംകൊണ്ട്‌ കെട്ടാത്തതാണ്‌ അപകടത്തിനിടയാക്കിയത്‌. ലോറിയുടെ ഇടതുവശത്തെ ബോഡി പകുതിയിലധികം തകർന്നതോടെ ആ ഭാഗത്തെ തടിക്കഷ്‌ണങ്ങൾ റോഡിൽ വീണു. പൊലീസ് സ്ഥലത്തെത്തി ലോറി അപകടസ്ഥലത്തുനിന്ന് മാറ്റി. തടിക്കഷ്‌ണങ്ങൾ ജെസിബി എത്തിച്ച് റോഡരികിലേയ്ക്ക് മാറ്റിയാണ് ഗതാഗതത്തിന് വഴിയൊരുക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home