Deshabhimani

print edition ലോകകപ്പ്‌ 
സ്വപ്‌നമായി

Ronaldo
വെബ് ഡെസ്ക്

Published on Nov 06, 2026, 01:07 AM | 1 min read

ലിസ്‌ബൺ: റൊണാൾഡോ മടങ്ങുന്നത്‌ ലോകകപ്പില്ലാതെ. ആറ്‌ ലോകകപ്പുകളിലായി 27 കളിയിൽ 11 ഗോളടിച്ചു. 2006ൽ അരങ്ങേറ്റ പതിപ്പിൽ സെമിയിലെത്തിയതാണ്‌ മികച്ച പ്രകടനം. കഴിഞ്ഞ ലോകകപ്പിൽ അഞ്ച്‌ മത്സരത്തിൽ മൂന്ന്‌ ഗോളാണ്‌. പ്രീ ക്വാർട്ടറിൽ ചാമ്പ്യൻമാരായ സ്‌പെയ്‌നിനെതിരെയാണ്‌ അവസാന ലോകകപ്പ്‌ മത്സരം. ആറ്‌ പതിപ്പിലും ഗോളടിച്ച ഏക താരമാണ്‌.


‘ഇത്തരത്തിൽ മടങ്ങുന്നതിൽ സങ്കടമുണ്ട്‌. ഫുട്‌ബോളറുടെ ജീവിതം ഇങ്ങനെയാണ്‌. ജയവും തോൽവിയും സ്വീകരിക്കേണ്ടതുണ്ട്‌. അവസാന ലോകകപ്പാണ്‌. പോർച്ചുഗൽ കുപ്പായത്തിൽ മൂന്ന്‌ ട്രോഫികൾ നേടി. അതിൽ 2016 യൂറോ വിജയം ലോകകപ്പിനോളം സമാനമാണെന്ന്‌ വിശ്വസിക്കുന്നു’– ലോകകപ്പിനുശേഷം റൊണാൾഡോ പറഞ്ഞിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home