Deshabhimani

ക്ഷേമനിധി ഓഫീസ് തുറക്കുന്നില്ല

ധർണയുമായി മത്സ്യത്തൊഴിലാളികൾ

്പോീലോ
വെബ് ഡെസ്ക്

Published on Nov 06, 2026, 02:09 AM | 1 min read

അമ്പലപ്പുഴ

മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസ് തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ കമ്മിറ്റി ധർണ സംഘടിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ വളഞ്ഞ വഴി പടിഞ്ഞാറ് പ്രവർത്തിച്ചിരുന്ന ഫിഷറീസ് ഓഫീസറുടെ കാര്യാലയമാണ് ജീവനക്കാരില്ലാതെ മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. ​ഇത് അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ്‌ ആവശ്യം. ഏരിയ സെക്രട്ടറി സുദർശനൻ എസ് നീർക്കുന്നം ധർണ ഉദ്ഘാടനം ചെയ്തു. ഡി ദിലീഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ അനിത സതീഷ് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home