മെട്രോ പാത നിര്‍മാണം
പാലാരിവട്ടത്ത് ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിന്റെ ഭാഗമായി പാലാരിവട്ടം എസ്‌എൻ ജങ്‌ഷനിൽ ആരംഭിച്ച ഗതാഗത നിയന്ത്രണം
കൊച്ചി
മെട്രോ രണ്ടാംഘട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം ശ്രീനാരായണ ജങ്ഷന്‍ (എസ്എന്‍ ജങ്ഷന്‍) മുതല്‍ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് വരെയുള്ള റോഡിൽ വെള്ളി മുതൽ താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇടപ്പള്ളിയിൽനിന്ന് കലൂരിലേക്കുള്ള വാഹനങ്ങള്‍ എസ്എന്‍ ജങ്ഷനില്‍നിന്ന് പാലാരിവട്ടം ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞുപോകണം. ഒരുമാസത്തേക്കാണ് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം. ഗതാഗതം വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായി വ്യാഴം പകല്‍ ട്രയൽ റൺ നടത്തി.









0 comments